Friday September 22, 2017
Latest Updates

സ്മൃതി ഇറാനി ഒരുനാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാവുമോ?

സ്മൃതി ഇറാനി ഒരുനാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാവുമോ?

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരുനാള്‍ ഇന്ത്യയുടെ പ്രസിഡന്റാവുമെന്ന് ജ്യോതിഷിയുടെ പ്രവചനം!
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വത്സല ശിഷ്യയായ സ്മൃതി രാഷ്ട്രപതിയാവുമെന്ന് പ്രവചിച്ചിരിക്കുന്നത് രാജസ്ഥാനിലെ ഭില്‍വാരയിലെ ജ്യോതിഷിയായ പണ്ഡിറ്റ് നാഥുലാല്‍ വ്യാസാണ്.

പാര്‍ലമെന്റ് ഇലക്ഷനു മുന്‍പും ഇറാനി ഈ ജ്യോതിഷിയെ കണ്ടിരുന്നു. അന്ന് ഇറാനി ജയിക്കുമെന്നും കേന്ദ്രമന്ത്രിയാകുമെന്നും ജ്യോതിഷി പ്രവചിച്ചിരുന്നു. ആ പ്രവചനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം അറിയിക്കാന്‍ കൂടിയായിരുന്നു ഇറാനി വീണ്ടും ജ്യോതിഷിയുടെ സവിധത്തില്‍ എത്തിയത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ സ്മൃതിയെ മുഖ്യമന്ത്രിയാക്കാന്‍ മോഡി ആലോചിക്കുന്നതിനിടയിലാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. പാര്‍ട്ടിയിലെ തമ്മിലടി നിമിത്തമാണ് കഴിഞ്ഞ തവണ ഡല്‍ഹി പിടിക്കാനാവാതെ പോയതെന്നാണ് മോഡിയുടെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് ഇക്കുറി സ്മൃതിയെ പരിഗണിക്കുന്നത്.
ഭര്‍ത്താവ് സുബിന്‍ ഇറാനിയുമൊത്ത് എത്തിയ സ്മൃതി നാലു മണിക്കൂറാണ് ജ്യോതിഷിയുടെ വീട്ടില്‍ ചെലവിട്ടത്.
ഇതേസമയം, ഐഐടികളെ വരെ നയിക്കുന്ന കേന്ദ്ര മാനവ ശേഷി മന്ത്രി അന്ധവിശ്വസം വളര്‍ത്താനായി ജ്യോതിഷികളുടെ തിണ്ണ നിരങ്ങുന്നതിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തുവന്നിട്ടുണ്ട്

Scroll To Top