Wednesday January 18, 2017
Latest Updates

മക്കള്‍ കാറിലിരിക്കെ പുക വലിച്ചാല്‍ ഇനി കുടുങ്ങും, ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റം 

മക്കള്‍ കാറിലിരിക്കെ പുക വലിച്ചാല്‍ ഇനി കുടുങ്ങും, ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റം 

ഡബ്ലിന്‍:പുകവലിക്കാര്‍ സൂക്ഷിക്കുക …കുട്ടികള്‍ കാറിലിരിക്കുമ്പോള്‍ പുകവലിക്കാന്‍ പാടില്ല: നിയമം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും.

കുട്ടികള്‍ കാറിലിരിക്കുമ്പോള്‍ പുക വലിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ അടുത്ത വര്‍ഷം മുതല്‍ നിയമ നടപടി സ്വീകരിക്കും. പുതിയ നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാകും.

കുട്ടികളുടെ മന്ത്രി ജെയിംസ് റീലിയും ആരോഗ്യമന്ത്രി ലിയോ വരദ്കറും ചേര്‍ന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടത്തും. മാര്‍ക്ക് ഡാലി, ജില്ലിയന്‍ വാന്‍ ടേണ്‍ഹൂട്ട്, ജോണ്‍ ക്രൗണ്‍ എന്നിവരടങ്ങളുന്ന നിയമനിര്‍മാണ സമിതിയാണ് കുട്ടികള്‍ കൂടെയുള്ളപ്പോള്‍ വാഹനത്തില്‍ ഇരുന്ന് പുകവലിക്കുന്നത് പാടില്ലെന്ന് നിയമം മുന്നോട്ടുവച്ചത്. 

കഴിഞ്ഞ ക്രിസ്മസിനു ഇതു സംബന്ധിച്ച ബില്‍ ഐകകണ്‌ഠേന പാസാക്കിയിരുന്നു. എന്നാല്‍ ഇതു നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടതാണ് നിയമം പ്രാബല്യത്തിലാകാന്‍ വൈകിയത്. ഇന്നു നടക്കുന്ന പത്രസമ്മേളനത്തില്‍ വച്ച് ഇരു മന്ത്രിമാരും പുതിയ നിയമത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്കും. പുകവലി നിരോധിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നടപടികളുടെ മൂന്നോടിയായുള്ള നീക്കമാണിത്. 










Scroll To Top