Sunday December 17, 2017
Latest Updates

ഐറിഷ് ക്രിക്കറ്റിലെ ഇന്ത്യന്‍ സിംഹം സിമി സിംഗ് നാഷണല്‍ ടീമിലേക്ക്

ഡബ്ലിന്‍:ഡബ്ലിന്‍ മാലഹൈഡില്‍ മെയ് 12 ആരംഭിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് സീരിസിലേയ്ക്ക് ഇന്ത്യന്‍ കളിക്കാരന്‍ സിമി സിംഗ് തിരഞ്ഞെടുക്കപ്പെട്ടു.അയര്‍ലണ്ടിലെ നാഷണല്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സിമി സിംഗ്.

കഴിഞ്ഞ മാസം ഐറിഷ് സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ച സിമിസിംഗ് ആന്‍ഡി മാക് ബ്രയിനിനു പകരമായാണ് ടീമിലെത്തുക.ഇന്ത്യയില്‍ ആഭ്യന്തരക്രിക്കറ്റില്‍ മികവു തെളിയിച്ച സിമി വര്‍ഷമായി അയര്‍ലണ്ടിലെ മുന്‍നിര ടീമുകള്‍ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.പ്രൊഫഷണല്‍ ക്രിക്കറ്ററായി അയര്‍ലണ്ടില്‍ എത്തിയ സിമി സിംഗിന്റെ സാന്നിധ്യം

ബംഗ്ലാദേശ്,ന്യൂസിലാന്‍ഡ്,അയര്‍ലണ്ട് എന്നി രാജ്യങ്ങളാണ് ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ പങ്കടുക്കുന്നത്.വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശുമായാണ് അയര്‍ലണ്ട് ഏറ്റുമുട്ടുന്നത്.

‘ഐറിഷ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും യോഗ്യനാണ് സിമി സിംഗ്.ബാററിംഗിലും ബൗളിങ്ങിലും ഒരേ പോലെ കഴിവ് തെളിയിച്ചിട്ടുണ്ട് സിമി’.ഐറിഷ് ക്രിക്കറ്റ് കോച്ച് ജോണ്‍ ബ്രെസ് ബെല്‍ പറഞ്ഞു.

Scroll To Top