Sunday January 21, 2018
Latest Updates

മുത്തുമണി പോലെ തിളങ്ങുന്ന പല്ലുകള്‍ വേണോ ?

മുത്തുമണി പോലെ തിളങ്ങുന്ന പല്ലുകള്‍ വേണോ ?

ക്ഷണം കഴിക്കാനും സംസാരിക്കാനും സഹായിക്കുന്നതിലുപരി പല്ലുകള്‍ ഇന്ന് വ്യക്തിത്വത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. പല്ലുകള്‍ വെളുത്തതാക്കാനും മുത്തുപൊഴിയും പോലെ ചിരിക്കുന്നതിനും മറ്റും സഹായിക്കുന്ന ധാരാളം വിലപിടിപ്പുള്ള ചികില്‍സാ രീതികള്‍ ഇന്ന് ദന്ത ചികില്‍സാ രംഗത്തുണ്ട്. എന്നാല്‍ ഒരു പൈസ പോലും അധിക ചെലവില്ലാതെ മനോഹരമായ വെളുത്ത പല്ലുകള്‍ സ്വന്തമാക്കാമെങ്കിലോ, ഇതൊന്ന് വായിച്ചുനോക്കൂ.
മൗത്ത് വാഷ്, കാപ്പി,സോഡ എന്നിവ വേണ്ട
കാപ്പിയും സോഡയും എന്തിന് ചിലതരം മൗത്ത് വാഷുകള്‍ വരെ പല്ലില്‍ മഞ്ഞക്കറയുണ്ടാകാന്‍ ഇടവരും. അതുകൊണ്ട് തന്നെ ഇവ ഉപേക്ഷിക്കേണ്ടതുണ്ട്.
ദിവസം രണ്ട് നേരം ബ്രഷ് ചെയ്യുക
പല്ലുകളില്‍ അടിയുന്ന ആവരണവും രോഗാണുക്കളെയും നീക്കാന്‍ ദിവസവും രണ്ട് നേരം നിര്‍ബന്ധമായും ബ്രഷ് ചെയ്യണം. അല്ലാത്തപക്ഷം പല്ലുകളിലും ഇടകളിലും അവ അടിഞ്ഞ് നിറം മാറും.
പഴങ്ങള്‍ ധാരാളം കഴിക്കുക
ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യാന്‍ സമയം കിട്ടാറില്ലാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഈ സമയം ഫൈബര്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിച്ചാല്‍ പല്ലുകള്‍ക്ക് ബ്രഷിംഗിന്റെ ഫലം ലഭിക്കാറുണ്ട്. നാരങ്ങാ വര്‍ഗത്തിലുള്ള പഴങ്ങള്‍ കഴിച്ചാല്‍ വായില്‍ കൂടുതല്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി പല്ലിലെ കറകള്‍ നീങ്ങുകയും പല്ല് വെളുക്കുകയും ചെയ്യും. വൈറ്റമിന്‍ സി കൂടുതലായി അടങ്ങിയ സ്‌ട്രോബെറി, കിവി തുടങ്ങിയ പഴങ്ങള്‍ മോണയെ ശക്തിപ്പെടുത്തും. ആപ്പിളും പിയര്‍ പഴവും കൂടുതല്‍ വെള്ളം അടങ്ങിയതിനാല്‍ കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാണ്.
പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക
മോണരോഗങ്ങള്‍ പ്രതിരോധിക്കാനും പല്ലിന് തിളക്കമേറ്റാനും പാലുല്‍പ്പന്നങ്ങള്‍ നല്ലതാണ്. ഇനാമലിനെ സംരക്ഷിക്കാനും ബലപ്പെടുത്താനും ഇത് നല്ലതാണ്. കട്ടി കൂടിയ പാല്‍പ്പാടയും കട്ടിത്തെരും പല്ലിന് വെളുപ്പ് നല്‍കാന്‍ സഹയകരമാണ്.
സ്‌ട്രോ ശീലമാക്കുക
എന്തെങ്കിലും കുടിക്കുമ്പോള്‍, പ്രത്യേകിച്ച് നിറമുള്ള ദ്രാവകങ്ങള്‍, പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ സ്‌ട്രോ ശീലമാക്കുക. ഇതു വഴി ദ്രാവകം പല്ലുകളില്‍ സ്പര്‍ശിക്കാതെ നേരിട്ട് അന്നനാളത്തിലേക്ക് എത്തും.
പച്ചക്കറി
വൈറ്റമിന്‍ എയാല്‍ സമ്പന്നമായ ബ്രോക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയ ഇനാമലിന്റെ സംരക്ഷണത്തിന് നല്ലതാണ്. ഇവ പച്ചക്ക് കഴിക്കുന്നതാണ് നല്ലത്. ഇതുവഴി മോണകള്‍ മൃദുവായി മസാജ് ചെയ്യപ്പെടുകയും പല്ലുകള്‍ക്കിടയിലെ വിടവ് വൃത്തിയാക്കപ്പെടുകയും ചെയ്യൂന്നു. ഇതുവഴി പല്ലിന്റെ വെളുപ്പ് കാത്തുസൂക്ഷിക്കപ്പെടും.
നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കുക
നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ ലഭിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉപ്പ് കൂടി ചേരുന്നതോടെ മികച്ച ഫലമാണ് നല്‍കുന്നത്.
രണ്ട് മാസം കഴിയുമ്പോള്‍ പുതിയ ബ്രഷ്
മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ട് മാസത്തിലൊരിക്കല്‍ ബ്രഷ് മാറ്റിയിരിക്കണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും.
കാല്‍സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
പല്ലുകളുടെ കരുത്തും ഭംഗിയും കാത്തുസൂക്ഷിക്കുന്നതില്‍ ശരീരത്തിലെ കാല്‍സ്യത്തിന് നല്ല പങ്കുണ്ട്. അതുകൊണ്ട് ഭക്ഷണത്തില്‍ കാല്‍സ്യം ഉള്‍പ്പെടുത്തുക.
ബ്രഷ് ബാത്ത്‌റൂമില്‍ വെക്കണ്ട
കക്കൂസില്‍ നിന്ന് ആറ് അടിയെങ്കിലും ദൂരെ മാത്രമേ ബ്രഷ് സൂക്ഷിക്കാവൂ. ഫ്‌ളഷ് ചെയ്യുമ്പോള്‍ വായുവില്‍ പരക്കുന്ന വസ്തുക്കള്‍ ബ്രഷില്‍ പറ്റിപിടിക്കുന്നത് ഒഴിവാക്കാനാണിത്. ഇതുവഴി ദന്തസുരക്ഷക്കും പല്ലുകള്‍ക്ക് യാതൊരു കേടും ഉണ്ടാകാതിരിക്കാന്‍ സാധിക്കും.
ദന്ത ഡോക്ടറെ കാണുക
പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ദന്ത ഡോക്ടറെ നിര്‍ബന്ധമായും കാണണം. ഡോക്ടറെ കാണാന്‍ മടിയുള്ളവരുടെ പല്ലുകളാണ് എളുപ്പം നശിക്കുക.
കര്‍പ്പൂര തളസി അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുക
ധാരാളം കര്‍പ്പൂരതുളസിയടങ്ങിയ ടൂത്ത്‌പേസ്റ്റുകള്‍ ശീലമാക്കുക. പെട്ടന്ന് ഫലം കണ്ടില്ലെങ്കിലും ദീര്‍ഘനാളത്തെ ഉപയോഗം കൊണ്ട് പല്ലിന് വെളുപ്പ് ലഭിക്കും.
ശാരീരിക പ്രവര്‍ത്തനങ്ങളിലെ താളപ്പിഴകള്‍

ശാരീരിക പ്രവര്‍ത്തനങ്ങളിലെ താളപ്പിഴകളും പല്ലുകളുടെ നിറംമാറ്റത്തിന് കാരണമാകും. ഭക്ഷണശീലങ്ങള്‍ കൃത്യമാക്കിയും വ്യായാമം പതിവാക്കിയും മാനസിക സമ്മര്‍ദം ഒഴിവാക്കിയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ നേരെയാക്കുക.


Scroll To Top