Friday December 09, 2016
Latest Updates

ഡബ്ലിനില്‍ സീറോ മലബാര്‍ സഭയുടെ ത്രിദിന ധ്യാനത്തിനും,പീഡാനുഭവ ശുശ്രൂഷകള്‍ക്കും നാളെ(പെസഹാവ്യാഴാഴ്ച്ച)തുടക്കമാവും

ഡബ്ലിനില്‍ സീറോ മലബാര്‍ സഭയുടെ ത്രിദിന ധ്യാനത്തിനും,പീഡാനുഭവ ശുശ്രൂഷകള്‍ക്കും നാളെ(പെസഹാവ്യാഴാഴ്ച്ച)തുടക്കമാവും

ഡബ്ലിന്‍:വിശുദ്ധ വാരത്തോട് അനുബന്ധിച്ചു ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ത്രിദിന ഒരുക്ക ധ്യാനത്തിനും,വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്കും നാളെ(വ്യാഴം)തുടക്കമാവും.
പെസഹ വ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റിസെന്ററില്‍ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്കധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍,പൂര്‍ത്തിയായതായി കോഡിനേറ്റര്‍, ബിനു ആന്റണി, സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ എന്നിവര്‍ അറിയിച്ചു.hr

പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചവരെ ഒരുക്കധ്യാനവും ഉച്ചക്ക് ശേഷം തിരുക്കര്‍മ്മ അനുഷ്ഠാനവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി എന്നീ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാവിശ്വാസികള്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഒരേ ദേവാലയത്തിനാണ് തിരുകര്‍മ്മങ്ങള്‍ ആചരിക്കുന്നത്.അന്നേ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഡബ്ലിനില്‍ മറ്റെവിടേയും തിരുക്കര്‍മ്മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല.

പെസഹാവ്യഴാഴ്ച ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശൂഷ ആചരിക്കപെടുന്നതിനാല്‍ അന്നേ ദിവസം 4.30 വരെ മാത്രമേ ധ്യാനം ഉണ്ടായിരിക്കുകയുള്ളു.

വിശുദ്ധ വാരത്തിലെ കൃപാഭിഷേക ധ്യാനം നയിക്കുന്നത് വലിയ സാക്ഷ്യനുഭാവത്തോടെയും അഭിഷേകത്തോടെയും വചനപ്രഘോഷണ ശുശ്രൂഷ ചെയ്യുന്ന ഫാ.ജോബി കാച്ചപ്പിള്ളി VC അച്ചനാണ് (Director Divine rtereat cetnre Toronto Canada.)

ധ്യാനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 28 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.00 വരെ കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായി ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ലിറ്റില്‍പേസ് ദേവാലയത്തില്‍ സംഘടിപ്പിക്കുന്നഏകദിന കണ്‍വെന്‍ഷനുംഫാ.ജോബി കാച്ചപ്പിള്ളി നേതൃത്വം നല്കുന്നതാണ്.

കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ ദൈവകരുണയാല്‍ നിറയാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികള്‍ ഓരോരുത്തരേയും ധ്യാനത്തിലും തിരുകര്‍മങ്ങളിലുംപങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top