Thursday December 08, 2016
Latest Updates

ലീമറിക്കില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചാപ്ല്യന്‍ ചാര്‍ജെടുത്തു

ലീമറിക്കില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചാപ്ല്യന്‍ ചാര്‍ജെടുത്തു

ലീമറിക്ക്:സ്വന്തമായി ഒരു വൈദീകനെ വേണമെന്ന ലീമറിക്കിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ കാത്തിരിപ്പിന് അവസാനം സഭയുടെ അംഗീകാരമായി.അയര്‍ലണ്ടിലെ സഭാ നേതൃത്വത്തിന്റെ അഭ്യര്‍ഥനയുടെ ഫലമായി ലീമറിക്ക് ബിഷപ്പ് ബ്രെണ്ടന്‍ ലീഹിയാണ് സീറോ മലബാര്‍ സഭയ്ക്ക് സ്വന്തമായി ഒരു ചാപ്ല്യയന്‍സിയ്ക്ക് വേണ്ടിയുള്ള അംഗീകാരം നല്‍കിയത്.

പുതിയ ചാപ്ല്യനായി ഫാ.റോബിന്‍ തോമസ് ചാര്‍ജെടുത്തു.കാഞ്ഞിരപ്പള്ളി രൂപതയിലെ മടുക്ക ഇടവകാംഗമായ ഫാ.റോബിന്‍ തോമസ്, തക്കല രൂപതയ്ക്ക് വേണ്ടി ശുശ്രൂഷ ചെയ്യവെയാണ് ലീമറിക്കിലേയ്ക്ക് നിയോഗിക്കപ്പെട്ടത്.

പുതിയ ചാപ്ല്യന്റെ നേതൃത്വത്തില്‍ ജപമാലമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പരിശുദ്ധകുര്‍ബാനയും ആരാധനയും അര്‍പ്പിക്കപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top