Tuesday January 24, 2017
Latest Updates

ലൂക്കന്‍ ഒരുങ്ങി,സീറോ മലബാര്‍ കുടുംബ സംഗമം ഇന്ന് ,കലയും കായികമികവും,വിനോദവും,സംഗീതവും ഒത്തു ചേര്‍ത്തൊരുക്കിയ മഹാ സംഗമം

ലൂക്കന്‍ ഒരുങ്ങി,സീറോ മലബാര്‍ കുടുംബ സംഗമം ഇന്ന് ,കലയും കായികമികവും,വിനോദവും,സംഗീതവും ഒത്തു ചേര്‍ത്തൊരുക്കിയ മഹാ സംഗമം

ഡബ്ലിന്‍:സീറോ മലബാര്‍ സഭ കുടുംബസംഗമത്തിനായി ലൂക്കന്‍ യുത്ത് സെന്റര്‍ ഒരുങ്ങി.ഇന്ന്, ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന കുടുംബ സംഗമപരിപാടികളിലേയ്ക്ക് ഏവരെയും സ്‌നേഹപൂര്‍വകം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
കുടുംബങ്ങളുടെ സ്‌നേഹ കൂട്ടായ്മയിലേക്ക്, 
ജന്മനാടിന്റ ആരവങ്ങളിലേക്ക്,
തനിനാടന്‍ രുചികൂട്ടുകളിലേക്ക്,
സൗഹൃദ മത്സരങ്ങളിലേക്ക്, 
നാടന്‍ പാട്ടിന്റെ ശീലുകളിലേക്ക് ഒന്നായി ഒരു മനസായി ഒത്തു ചേരുന്ന മഹനീയ സന്ദര്‍ഭമാണ് ശനിയാഴ്ച നടത്തപ്പെടുക. 
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളിലേക്ക് നേരത്തെ എത്തിച്ചേരണം എന്ന് സംഘാടകര്‍ അറിയിച്ചു.
ജന്മനാടിന്റെ നല്ല ഓര്‍മകളിലേക്ക് മിഴി തുറക്കുന്ന കുടുംബ സംഗമ പരിപാടികളില്‍ ഡബ്ലിന്റെ .എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കൂട്ടായ്മാംഗങ്ങള്‍ പങ്കെടുക്കാനെത്തും Syro Malabar Dublin Family Meet 2015 2 (1)

Scroll To Top