Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍…എന്താണ് നിങ്ങളുടെ കുട്ടികളെ പറ്റി മനശാസ്ത്രജ്ഞര്‍ പറയുന്നത്?

അയര്‍ലണ്ടിലെ മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍…എന്താണ് നിങ്ങളുടെ കുട്ടികളെ പറ്റി മനശാസ്ത്രജ്ഞര്‍ പറയുന്നത്?

ഡബ്ലിന്‍:വര്‍ദ്ധിച്ചു വരുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം കുട്ടികളില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ വായിച്ചെടുക്കുവാനുള്ള കഴിവു കുറഞ്ഞു വരുന്നതായി വിദഗ്ധര്‍. ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഉദ്ധരിച്ച് പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ: മക്ഗില്‍ക്രിസ്റ്റാണ് മുന്നറിയിപ്പ് നല്‍കുന്നത്.
5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ കുറച്ചുകാലം മുമ്പ് ഉള്ളതില്‍ നിന്നും വ്യത്യസ്ഥമായി വികാരങ്ങള്‍ വായിച്ചെടുക്കുവാനുള്ള കഴിവ് വളരെ കുറവാണ്. പല കുട്ടികളും ഓട്ടിസത്തിന്റെ വക്കിലാണെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മനശാസ്ത്രവിഭാഗം അധ്യാപകന്‍ കൂടിയായിരുന്ന മക്ഗില്‍ക്രിസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു.
കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗമാണ് കാരണം. സ്മാര്‍ട്ട്‌ഫോണുകളില്‍ കളിക്കുന്ന കുട്ടികള്‍ യഥാര്‍ത്ഥ ലോകത്തില്‍ നിന്നും അകലുകയാണെന്നും, സാധാരണ കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ നേരിടുന്നത്ര ജീവിത പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നില്ലെന്നും മക്ഗില്‍ക്രിസ്റ്റ്ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇവരില്‍ ആത്മാരാധനയും കൂടി വരുന്നു.മറ്റുള്ളവരുടെ വികാരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല എന്നതു മാത്രമല്ല, സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ഈ കുട്ടികള്‍ ബുദ്ധിമുട്ട് നേരിടുന്നു. ഇത് ഓട്ടിസത്തിന്റെ പ്രകടമായ ലക്ഷണമാണ്.
മാതാപിതാക്കള്‍ ജോലികളിലും കുട്ടികള്‍ ടിവിയിലോ, സ്മാര്‍ട്ട് ഫോണിലോ, ടാബ്ലറ്റിലോ സമയം ചെലവഴിക്കുകയും ചെയ്യുന്ന ജീവിത ശൈലി തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന്, തലച്ചോറിന്റെ വലതു ഭാഗത്തിന്റെയും ഇടതു ഭാഗത്തിന്റെയും പ്രവര്‍ത്തനം വിവരിക്കുന്ന ‘ദി മാസ്റ്റര്‍ ആന്‍ഡ് ഹിസ് എമിസറി’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മക്ഗില്‍ക്രിസ്റ്റ് പറയുന്നു.

Scroll To Top