Thursday December 08, 2016
Latest Updates

ഉള്ളിയുണ്ടോ? ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

ഉള്ളിയുണ്ടോ? ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

മ്മള്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്ന പല പച്ചക്കറികള്‍ക്കും ഭക്ഷ്യ വസ്തു എന്നതില്‍ ഉപരി നിരവധി ഗുണങ്ങള്‍ ഉണ്ട്.ഭക്ഷണത്തിന് രുചിയും മണവും വര്‍ധിപ്പിക്കാന്‍ ഉള്ളി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അടുക്കളയില്‍ മറ്റു ചില കാര്യങ്ങള്‍ക്കു കൂടി ഉള്ളി ഉപയോഗിക്കാം. വേദനയകറ്റാന്‍ മുതല്‍ ഗ്രില്‍ ക്ലീന്‍ ചെയ്യാന്‍ വരെ ഉള്ളി ഉപയോഗിക്കാം. ഉള്ളികൊണ്ടുള്ള ചില ഉപയോഗങ്ങള്‍ നോക്കാം.
തുരുമ്പുള്ള കത്തികള്‍ വൃത്തിയാക്കാന്‍: ഉള്ളികള്‍ക്കുള്ളിലേക്ക് നിങ്ങളുടെ തിരുകിവയ്ക്കൂ. തുരുമ്പ് പോയിക്കിട്ടും.
തേനീച്ച കുത്തിയാല്‍ തേനീച്ച കുത്തിയ ഭാഗത്ത് ഉള്ളികൊണ്ട് ഉരസുക. വേദന കുറയും.
പെയിന്റിന്റെ ഗന്ധം അകറ്റാന്‍ പുതിയ പെയിന്റിന്റെ ഗന്ധം നിങ്ങള്‍ക്ക് ശല്യമാകുന്നുണ്ടോ. റൂംഫ്രഷ്നര്‍ വാങ്ങി കാശു കളയുന്നതിനു പകരം ഉള്ളി ഉപയോഗിക്കുക. ഒരു പാത്രത്തില്‍ ഉള്ളി അരിഞ്ഞ പുതുതായി പെയിന്റ് ചെയ്ത മുറിയില്‍ വെയ്ക്കുക. രാവിലെയാകുമ്പോഴേക്കും ഗന്ധം മാറും.
നിങ്ങളുടെ ഗ്രില്‍ വൃത്തിയാക്കാം ഉള്ളി രണ്ടായി മുറിയ്ക്കുക. പകുതിഭാഗം എടുത്ത് ഗ്രില്ലില്‍ ഉരയ്ക്കുക.
പൊള്ളലേറ്റാല്‍ പൊള്ളിയ ഭാഗത്ത് ഉളളികൊണ്ട് പതിയെ ഉരസിയാല്‍ വേദന കുറയും.
ലോഹപാത്രത്തിന് തിളക്കം കൂട്ടാന്‍ ഉള്ളിയുടെ നീരെടുത്ത് അതില്‍ സമം വെള്ളവും ചേര്‍ത്ത് ലോഹപാത്രങ്ങള്‍ തേച്ചു കഴുകുക. നല്ല തിളക്കം കിട്ടും.

Scroll To Top