Saturday January 21, 2017
Latest Updates

അയര്‍ലണ്ടില്‍ നേരിയ ഭൂചലനം

അയര്‍ലണ്ടില്‍ നേരിയ ഭൂചലനം

ഡബ്ലിന്‍:അയര്‍ലണ്ടിലും വെയ്ല്‍സിന്റെ ഉത്തര ഭാഗങ്ങളിലും നേരിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രം കോ വിക്‌ലോയിലെ ഗ്രേസ്റ്റോണിന് 120 കിലോമീറ്റര്‍ മാറി വെയില്‌സിലെ 
സെര്‍നാഫ്രോണ്‍ വിമാനതാവളത്തിന് അടുത്തായാണെന്ന് ബ്രിട്ടീഷ് ബയോളജിക്കല്‍ സര്‍വേ അറിയിച്ചു.

 4.40 ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് കെന്റ് തീരത്ത് അനുഭവപ്പെട്ട റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തുടര്‍ചലനമാണ് ഇതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അയര്‍ലണ്ടില്‍ യുകെയില്‍ അനുഭവപ്പെട്ട ഏറ്റവും ശക്തിയേറിയ ഭൂകമ്പങ്ങളില്‍ ഒന്നായിരുന്നു ഇത്.

അയര്‍ലണ്ടില്‍ ഭൂകമ്പം കാര്യമായി അനുഭവപ്പെട്ടില്ല. എന്നാല്‍ ഭൂകമ്പ മാപിനിയില്‍ തീവ്രത ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഡബ്ലിന്‍ മലനിരകളിലാണ്.വെക്‌സ്‌ഫോര്‍ഡില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ ഭൂചലനത്തിന് സമാനമായി വലിയ മുഴക്കം ഉണ്ടായതായായി പറയപ്പെടുന്നു.

Scroll To Top