Sunday December 11, 2016
Latest Updates

സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടം ഉദ്ഘാടനവും രണ്ടാംഘട്ടം ശിലാസ്ഥാപനവും ഡിസംബറില്‍: മുഖ്യമന്ത്രി

സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടം ഉദ്ഘാടനവും രണ്ടാംഘട്ടം ശിലാസ്ഥാപനവും ഡിസംബറില്‍: മുഖ്യമന്ത്രി

കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും, രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഡിസംബര്‍ പത്തിനും ഇരുപതിനുമിടയ്ക്കുള്ള ഉദ്ഘാടനത്തീയതി ദുബായ് ഭരണാധികാരികളുമായി ആലോചിച്ച് നിശ്ചയിക്കും. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ 47 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ സന്ദര്‍ശനത്തിനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനും ശേഷം മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന്റെയും ദുബായ് ടീകോമിന്റെയും തലത്തിലുള്ള എല്ലാ വിധ അനുമതികളും തീരുമാനങ്ങളും ആയിക്കഴിഞ്ഞു. രണ്ടാംഘട്ടത്തിലെ നിര്‍മാണം സ്മാര്‍ട്ട് സിറ്റിയും കോ ഡവലപ്പര്‍മാരായ കമ്പനികളും ചേര്‍ന്നാണ് നടത്തുക. ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിലെ കമ്പനികളില്‍ ആറായിരത്തിലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 45,000 തൊഴിലവസരങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാംഘട്ടത്തില്‍ ഇതിനകം പതിനഞ്ച് കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥലമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടിയിലേറെ പാട്ടത്തിന് നല്‍കി. ഉദ്ഘാടനത്തിനകം കൂടുതല്‍ കമ്പനികളെത്തും. സ്മാര്‍ട്ട് സിറ്റി പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ വിഭാവനം ചെയ്തത്രയും തൊഴിലവസരങ്ങളുണ്ടാകും. സ്മാര്‍ട്ട് സിറ്റിയ്ക്ക് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനവും പൂര്‍ത്തിയായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Scroll To Top