Monday May 22, 2017
Latest Updates

അഭയാര്‍ത്ഥി പ്രവാഹം:യോജിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അന്ത്യമാവുമെന്ന് സ്ലൊവേനിയയുടെ മുന്നറിയിപ്പ് 

അഭയാര്‍ത്ഥി പ്രവാഹം:യോജിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അന്ത്യമാവുമെന്ന് സ്ലൊവേനിയയുടെ മുന്നറിയിപ്പ് 

ബല്‍ഗ്രേഡ് :ബാള്‍ക്കനിലൂടെ വരുന്ന പെട്ടെന്നുള്ള അഭയാര്‍ത്ഥി പ്രവാഹം നേരിടാനുള്ള പദ്ധതികളുമായി സഹകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ തകര്‍ച്ച നേരിടേണ്ടി വരുമെന്ന് സ്ലൊവേനിയന്‍ പ്രധാനമന്ത്രി. ഹംങ്കറി തങ്ങളുടെ തെക്കന്‍ അതിര്‍ത്തികള്‍ അടച്ചതിനെത്തുടര്‍ന്ന് ചെറിയ രാജ്യമായ സ്ലൊവേനിയയിലേക്ക് മുമ്പില്ലാത്ത വിധം അഭയാര്‍ത്ഥികളുടെ ശക്തമായ ഒഴുക്കാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് സ്ലൊവേനിയന്‍ പ്രധാനമന്ത്രി മിറോ സെറാര്‍ ഒരു നാടകീയ നീക്കത്തിലൂടെ മറ്റ് മദ്ധ്യ പശ്ചിമ യൂറോപ്യന്‍ നേതാക്കന്മാരുമാരെ അടിയന്തര ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചു. 

‘നമ്മള്‍ ഇന്നു തന്നെ ഒരു പരിഹാരം കണ്ടില്ലെങ്കില്‍, നമ്മള്‍ ഇന്നു തന്നെ നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്തില്ലെങ്കില്‍, അത് യൂറോപ്യന്‍ യൂണിയന്റെ അന്ത്യമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മള്‍ കൃത്യമായ നടപടികള്‍ എടുത്തില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ ചിതറാന്‍ പോവുകയാണ് എന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. 

പ്ടിഞ്ഞാറന്‍ ബാള്‍ക്കനിലൂടെ വരുന്ന അഭയാര്‍ത്ഥികള്‍ ഹംഗറിയുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചു കഴിഞ്ഞതിനെത്തുടര്‍ന്ന് സ്ലൊവേനിയയിലേക്ക് കയറുന്നതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിക്കുന്നത്. 

Scroll To Top