Tuesday May 30, 2017
Latest Updates

സ്ലൈഗോയിലെ ഒരു കൊടുങ്കാറ്റിന്റെ വെളിപ്പെടുത്തലുകള്‍ 

സ്ലൈഗോയിലെ ഒരു കൊടുങ്കാറ്റിന്റെ വെളിപ്പെടുത്തലുകള്‍ 

ഒരു കൊടുങ്കാറ്റിന് എന്തൊക്കെ വെളിപ്പെടുത്താനാവും? 2014 ലെ വിന്ററില്‍ സ്ലൈഗോ കൌണ്ടിയില്‍ ആഞ്ഞു വീശിയ ഒരു കൊടുങ്കാറ്റ് വെളിച്ചത്ത് കൊണ്ടു വന്നത് 900 വര്‍ഷം പഴക്കമുള്ള ഒരു അസ്ഥികൂടമാണ്. 

കാറ്റില്‍ മറിഞ്ഞു വീണ ഒരു മരത്തിന്റെ വേരുകള്‍ക്കിടയില്‍ തലയോടും നട്ടെല്ലും കുടുങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്.കോളൂണിയിലെ ബിര്‍ച്ച് മരത്തിന്റെ ചുവട്ടിലാണ് ഈ അസ്ഥികൂടം ഉണ്ടായിരുന്നത്. 

അസ്ഥികൂടത്തിന്റെ അരയ്ക്കു മുകളിലെ ഭാഗം വേരുകള്‍ക്കിടിയിലൂടെ ഉയര്‍ന്ന രീതിയിലായിരുന്നു. മരം വീണപ്പോള്‍ തുടയെല്ലുകള്‍ തകര്‍ന്നു പോയി.കാലുകള്‍ കുഴിമാടത്തില്‍ തന്നെ ഉണ്ടായിരുന്നു.നാഷണല്‍ മോണമെന്റ് സര്‍വ്വീസ് കമ്മീഷന്‍, ഇതിന്റെ കൗതുകകരമായ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.sli ske 

Scroll To Top