Tuesday May 23, 2017
Latest Updates

സ്ലൈഗോ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ജേതാക്കള്‍ 

സ്ലൈഗോ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ജേതാക്കള്‍ 

സ്ലൈഗോ:സ്ലൈഗോയില്‍ നടന്ന സെന്റ് പാട്രിക്‌സ് ദിനാഘോഷപരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ജേതാക്കളായി.

കമ്മ്യൂണിറ്റി വിഭാഗത്തിലാണ് സമ്മാനം.ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ മാര്‍ച്ച് 10 ന് നടന്ന ലോകകപ്പ് ക്രിക്കറ്റ് മാച്ച് പുനരാവിഷ്‌കരിച്ച ടീമംഗങ്ങള്‍ സ്ലൈഗോയിലെ വീഥികളിലൂടെ ക്രിക്കറ്റ് കളിച്ചു നടന്നു നീങ്ങിയത് കാണികള്‍ വന്‍ കരഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.

സെന്റ് പാട്രിക്‌സ് പാമ്പിനെ കടലിലേക്ക് ഓടിച്ചു അയര്‍ലണ്ടിനെ സര്‍പ്പ വിമുഖതമാക്കുന്ന മറ്റൊരു ടാബ്ലോയാണ് അസോസിയേഷനിലെ കൊച്ചു മിടുക്കന്‍മാര്‍ അവതരിപ്പിച്ചത്.

ഇന്‍ഡ്യയുടെ നാനാദേശങ്ങളിലുമുള്ള വേഷവിധാനങ്ങളണിഞ്ഞു അസോസിയേഷന്‍ അംഗങ്ങള്‍ നടന്നു നീങ്ങിയപ്പോള്‍ അത് നാനാത്വത്തില്‍ ഏകത്വത്തിന്റെ പ്രതീകമായി .

ഇതു തുടര്‍ച്ചയായ 6 മത് വര്‍ഷമാണ് അസോസിയേഷന്‍ ഇന്‍ഡ്യയെ പരേഡില്‍ പ്രതിനിധീകരിക്കുന്നത് .പങ്കെടുത്ത ഏവര്‍ക്കും ട്രെഷറര്‍ തോമസ് മാത്യു മൂഞ്ഞേലില്‍ പ്രത്യേക നന്ദി അറിയിച്ചു .സ്ലൈഗോ സെന്റ് പാട്രിക്‌സ് ദിന പരേഡിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://www.facebook.com/media/set/?set=a.1605325479711870.1073741871.100007033003756&type=1&l=0edb8778cc

Scroll To Top