Saturday December 10, 2016
Latest Updates

സ്ലൈഗോയില്‍ ഇന്ന് ഓണാഘോഷം പൊടിപൊടിയ്ക്കും ,മലയാളി സമൂഹം ആഹ്ലാദലഹരിയില്‍

സ്ലൈഗോയില്‍ ഇന്ന് ഓണാഘോഷം പൊടിപൊടിയ്ക്കും ,മലയാളി സമൂഹം ആഹ്ലാദലഹരിയില്‍

സ്ലൈഗോ:പൊയ് പോയ കാലത്തിന്റെ വറ്റാത്ത ഓര്‍മ്മകളില്‍ നിന്നും പൂവും പൂവിളിയുമായി വീണ്ടും ഒരോണം കൂടി.അയര്‍ലണ്ടിന്റെ പാരമ്പര്യകലകളുടേയും,നാടന്‍ സംസ്‌കൃതിയുടെയും തലസ്ഥാന നഗരമായ സ്ലൈഗോ നഗരത്തില്‍ പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണത്തിന്റെ ഓര്‍മ്മ പുതുക്കി പ്രവാസികള്‍ ഇന്ന് (സെപ്റ്റംബര്‍ 5 ന് ശനിയാഴ്ച്ച) ആഘോഷത്തിനായി ഒത്തുചേരും.

ഉച്ചയ്ക്ക് 2 മണിയോടെ പൂക്കളമൊരുക്കി ഓണത്തെ വരവേല്ക്കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ഒരുങ്ങും. രണ്ടരയ്ക്ക് അതിഥികളെ സ്വീകരിച്ചു ഓണാഘോഷത്തിന് തുടക്കമാവും.സ്ലൈഗോ കൗണ്ടി കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ റോസ് ലീന്‍ ഓ ഗ്രേഡി മുഖ്യാതിഥിയായിരിക്കും.

തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും,ഗെയിംസുകളും നടത്തപ്പെടും.മഹാബലിയുടെ എഴുന്നള്ളത്തിന് ശേഷം ആവേശകരമായ വടം വലി മത്സരം സ്ലൈഗോ ഓണത്തിലെ പ്രധാന ഇനമാണ്.

7 മണിയ്ക്ക് ഗംഭീരമായ ഓണസദ്യ വിളമ്പും.

സമ്മാനപ്പെരുമഴയുമായി പ്രത്യേക ലക്കി ഡിപ്പ് ഒരുക്കിയിട്ടുണ്ട്.വിവിധ ഇനം അച്ചാറുകളുടെയും,കപ്പ് കേക്കിന്റെയും സെയിലും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.ഐ എ എസ്സിന്റെ ധനശേഖരണത്തിന്റെ ഭാഗമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.

മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ലൈഗോ ഓണം.മലയാളികള്‍ മാത്രമല്ല ,ഇന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നുള്ളവരും ഒന്നിച്ച് ചേര്‍ന്നാണ് സ്ലൈഗോയില്‍ ഓണം ആഘോഷിക്കുക.കഴിഞ്ഞ ഒരു ദശാബ്ദമായി നിലനിന്നു പോരുന്ന ഈ ഒരുമയുടെ ആഹ്ലാദത്തിലാണ് സ്ലൈഗോ ഓണത്തെ കാത്തിരിക്കുന്നത്.

ഐക്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണമഹോത്സവത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ഓണം കോര്‍ഡിനേറ്റര്‍ തോമസ് മാത്യു മൂഞ്ഞെലില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഹരീഷ് ഞല്ലി(0892474132),തോമസ് മാത്യു (0894618813)

വാര്‍ത്ത:നൈനാന്‍ തോമസ്

Scroll To Top