Thursday December 08, 2016
Latest Updates

സ്ലൈഗോയിലെ മലയാളിയുടെ മാതാവ് കുമ്പസാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു 

സ്ലൈഗോയിലെ മലയാളിയുടെ മാതാവ് കുമ്പസാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു 

അയര്‍കുന്നം:അയര്‍ലണ്ടിലെ സ്ലൈഗോയിലെ താമസക്കാരനായ സന്തോഷ് ജോസഫിന്റെ മാതാവ് ,ആറുമാനൂര്‍ മൂഴിക്കലായ കിഴക്കേ നെടുമറ്റത്തില്‍ എം.സി.ജോസഫിന്റെ(കുഞ്ഞ്) ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. ഇന്ന് രാവിലെ പള്ളിയില്‍ കുമ്പസാരിക്കുന്നതിനിടയില്‍ ബോധരഹിതയായി വീണ ത്രേസ്യാമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു .

സംസ്‌കാരം പിന്നീട് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ നടത്തപ്പെടും.

സന്തോഷ് ജോസഫിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ അനുശോചനം രേഖപ്പെടുത്തി

Scroll To Top