Wednesday August 23, 2017
Latest Updates

അയര്‍ലണ്ടില്‍ നഴ്സിന് നേരെ ആക്രമണം:ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി നടപടി ഉണ്ടാകണമെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു

അയര്‍ലണ്ടില്‍ നഴ്സിന് നേരെ ആക്രമണം:ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി നടപടി ഉണ്ടാകണമെന്ന്  വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു

ഡബ്ലിന്‍ :നഴ്സിനെ ശാരീരികമായി ആക്രമിച്ചതിന് പിഴ നല്‍കാന്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു.12,500 യൂറോ നഷ്ടപരിഹാരമായി നല്‍കാനാണ് വിധി.2014 ഡിസംബര്‍ ഒമ്പതിനാണ് അതിക്രമം നടന്നതെന്ന് നഴ്സ് പറഞ്ഞു.എന്നാല്‍ ഈ മാസം സ്ലൈഗോയില്‍ ഒരു ഹിയറിങ് നടത്തിയതല്ലാതെ യാതോരു അന്വേഷണവും വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ നടത്തിയിരുന്നില്ല.ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍ഡ് ഡയറക്ടറായിരുന്നു പരാതിക്കാരി.ആക്രമിക്കുന്നതിനു മുന്നോടിയായി മോശമായി പെരുമാറിയതായും ഇവര്‍ ആരോപിച്ചിരുന്നു.

ഐറീഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷനാണ് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ ഇവരെ പ്രതിധീകരിച്ചത്.ഭയാനകവും ക്രൂരവുമായ നടപടിയാണ് നഴ്സിംഗ് അസി.ഡയറക്ടര്‍ക്കുനേരെ നടന്നതെന്ന് സംഘടന ആരോപിച്ചു.അവര്‍ ഇപ്പോള്‍ സുരക്ഷിത തട്ടകത്തിലാണെങ്കിലും ഈ കേസ് എച്.എസ്.ഇ ഇതുവരേയും അന്വേഷിക്കാത്തത് ശരിയായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എച്ച് .എസ്.ഇ ഈ കേസ് ഉടന്‍ അന്വേഷിക്കണമെന്ന് ഡബ്യു.ആര്‍.സി നിര്‍ദേശിച്ചു. നാലാഴ്ചക്കുള്ളില്‍ അത് പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ റൂളിംഗ് നല്‍കി.

എച്ച് എസ് .ഇ വരുത്തിയ കാലതാമസം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് ഐഎന്‍എംഒ പറഞ്ഞു.1998ലെ കണ്‍സള്‍ട്ടന്‍ഡ് കോണ്‍ട്രാക്ട് ഡിസിപ്ലിനറി നടപടിക്രമങ്ങള്‍ പ്രകാരമുള്ള കേസായ ഇത് ഹൈക്കോടതി ഉത്തരവു പ്രകാരം എച്ച്.എസ്.ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒ ബ്രയനു കൈമാറിയിരുന്നതുമാണ്.എന്തുകൊണ്ടാണ് കേസന്വേഷണത്തിന് കാലതാമസം നേരിട്ടതെന്നതിന് വിശദീകരണം പോലും എച്ച്എസ്.ഇ നല്‍കിയില്ല. ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ അധികാരികള്‍ അതിഭീകരമായ വിശ്വാസ ലംഘനമാണ് കാണിച്ചിരിക്കുന്നത്.കണ്‍സള്‍ട്ടന്റിനോട് അനാവശ്യ വിധേയത്വം കാണിക്കുന്നതയായും ഐഎന്‍എംഒ ആരോപിച്ചു.

നീതിനിഷേധവും അതിക്രമവും മൂലമുണ്ടായ ഉത്ക്കണ്ഠയും സമ്മര്‍ദവും മറ്റു പ്രശ്ങ്ങളും നഴ്സിനെ മാനസികമായി ക്ഷീണിപ്പിച്ചു. ഇപ്പോള്‍ അതിനു ചികില്‍സ തേടേണ്ട നിലയിലാണവര്‍.അക്രമണത്തെക്കാള്‍ ഭീകരമാണ് അന്വേഷണത്തിനുണ്ടായ കാലതാമസമെന്നും ഐഎന്‍എംഒ ചൂണ്ടിക്കാട്ടി.

അത്യന്തം സങ്കീര്‍ണമായ കേസില്‍ അന്വേഷണത്തില്‍ വീഴ്ച അംഗീകരിച്ച എച്ച്എസ്.ഇ എത്രയും വേഗം അത് തീര്‍ക്കുമെന്നു പറഞ്ഞു.രണ്ടു പ്രൊഫഷണല്‍ ബോഡികളുമായി ചര്‍ച്ച നടത്തി എങ്ങനെയാണ് അന്വേഷണം നടത്തേണ്ടതെന്നു തീരുമാനിക്കുന്നതിലാണ് കാലതാമസമുണ്ടായത്. അത് ഞങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമാണെന്നും അവര്‍ വെളിപ്പെടുത്തി.

Scroll To Top