Saturday December 03, 2016
Latest Updates

മാര്‍ച്ച്ഫാസ്റ്റിന്റെ അകമ്പടിയോടെ സ്ലൈഗോയില്‍ സ്വാതന്ത്ര്യദിനാഘോഷം

മാര്‍ച്ച്ഫാസ്റ്റിന്റെ അകമ്പടിയോടെ സ്ലൈഗോയില്‍ സ്വാതന്ത്ര്യദിനാഘോഷം

സ്ലൈഗോ:ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സ്ലൈഗോ റോവേഴ്‌സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടത്തപ്പെട്ട ചടങ്ങില്‍ ഹെന്‍ട്രിന്‍ തോമസ് മൂഞ്ഞേലിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ അണിനിരന്ന മാര്‍ച്ച് ഫാസ്റ്റ് ദേശഭക്തി വിളിച്ചോതി.

ദേശസ്‌നേഹ നിര്‍ഭരമായ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.പ്രസിഡണ്ട് അനിര്‍ബാന്‍ ബാഞ്ച സ്വാഗതവും സെക്രട്ടറി പ്രൊഫ.സുരേഷ് പിള്ള നന്ദിയും പറഞ്ഞു.സ്ലൈഗോയിലെ ഗാര്‍ഡ സൂപ്രണ്ട് മൈക്കിള്‍ ക്ലാന്‍സി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
വാര്‍ത്ത:ബെബില്‍ പഞ്ഞിക്കാട്ടില്‍
(പബ്ലിക് റിലേഷന്‍ ഓഫിസര്‍,ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോsli in 1sli  hjsli in3si 3sli 8sk

 

Scroll To Top