Saturday December 10, 2016
Latest Updates

സ്‌ലൈഗോയിലും ലെറ്റര്‍കെന്നിയിലും വെള്ളപ്പൊക്കം,കനത്ത മഴയും കാറ്റും തുടരുന്നു 

സ്‌ലൈഗോയിലും ലെറ്റര്‍കെന്നിയിലും വെള്ളപ്പൊക്കം,കനത്ത മഴയും കാറ്റും തുടരുന്നു 

സ്ലൈഗോ :കനത്ത മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. വടക്ക്പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. റ്റൈറോണ്‍, ഡെറി, സ്‌ലൈഗോ, ഡൊണേഗല്‍ എന്നിവിടങ്ങളില്‍ റോഡുകള്‍ വെള്ളത്തനടിയിലാണ്. തൈറോണ്‍ ടൗണ്‍, ഒമഖ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. തെക്കന്‍ പ്രദേശമായ കോര്‍ക്ക് വരെ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. 
ശക്തമായ കൊടുങ്കാറ്റ് കാരണം ശനിയാഴ്ച രാത്രി ഡബ്ലിനിലെ കാരിക്ക്‌മൈന്‍ പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടു. വെക്‌സ്‌ഫോര്‍ഡ്, ഡൊണേഗല്‍, ഗാല്‍വേ, ക്‌ളയര്‍ കൗണ്ടികളിലായി ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി.

ബുധ്‌നാഴ്ച്ച വരെ മഴ തുടരുമെന്ന് മെറ്റ് എറാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു. കൗണ്ടി ഡൊണേഗലില്‍ 48 മണിക്കൂറായി മഴ തുടരുന്നതിനാല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം പ്രവര്‍ത്തനം തുടരുകയാണ്. 80 എംഎം മഴ പെയ്ത പടഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. ഫിന്‍ നദി നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കാസ്റ്റില്‍ ഫിന്‍ഫിന്‍ വില്ലേജിലെ പാലം വെള്ളത്തിനടിയിലാണ്. 
ബാലിഷനോണ്‍, ബുന്‍ഡോറന്‍, ഡൊണേഗല്‍ ടൗണ്‍, ലെറ്റര്‍കെന്നി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.floodingdonegal


Scroll To Top