Thursday February 23, 2017
Latest Updates

രാത്രിയില്‍ ലൈറ്റണക്കാതെ കിടന്നുറങ്ങിയാല്‍ ശരീരം വണ്ണം വെയ്ക്കും

രാത്രിയില്‍ ലൈറ്റണക്കാതെ കിടന്നുറങ്ങിയാല്‍ ശരീരം വണ്ണം വെയ്ക്കും

രാത്രിയില്‍ ഉറങ്ങുമ്പോള്‍ മുറിക്കുള്ളിലെ ലൈറ്റ് തെളിയിച്ചിട്ടാല്‍ അത് ശരീരത്തിന് വണ്ണം വെയ്ക്കാന്‍ ഇടയാക്കുമെന്ന് പഠനം. മുറിയിലെ വെളിച്ചം ബോഡി ക്ലോക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും കൊഴുപ്പിനെ ദഹിപ്പിച്ചു കളയുന്ന ബ്രൗണ്‍ ഫാറ്റ് സെല്‍സ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുമെന്നും നെതര്‍ലണ്‍ഡ്‌സിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പറയുന്നു. മുറിയിലെ വെളിച്ചം മാത്രമല്ല, ഗാഡ്‌ജെറ്റുകളുടെ വെളിച്ചവും ശരീരത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഉറങ്ങുമ്പോള്‍ ടിവി, ലാപ്‌ടോപ്, ഡെസ്‌ക്ടോപ് കംപ്യൂട്ടര്‍ എന്നിവ ഓഫാണെന്ന് ഉറപ്പു വരുത്തുക.

ലോകത്തെമ്പാടത്തും ഉയര്‍ന്ന തോതില്‍ പൊണ്ണത്തടി ഉണ്ടാകുന്നതിന് കാരണം ശരിയായി ഉറക്കം ലഭിക്കാത്തതാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഉറക്കമില്ലായ്മയും പൊണ്ണത്തടിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് മുന്‍പും പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. നാഷ്ണല്‍ അക്കാഡമി ഓഫ് സയന്‍സസിന്റെ ജേര്‍ണല്‍ പ്രൊസീഡിംഗ്‌സില്‍ ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top