Friday February 24, 2017
Latest Updates

അയര്‍ലണ്ടില്‍ അടിമപ്പണി ചെയ്യിച്ചിരുന്ന റൊമേനിയന്‍ കൌമാരക്കാരെ ഗാര്‍ഡ രക്ഷിച്ചു,പണി കഞ്ചാവ് തോട്ടങ്ങളിലും ബ്ലേഡ് കമ്പനികളിലും ..

അയര്‍ലണ്ടില്‍ അടിമപ്പണി ചെയ്യിച്ചിരുന്ന റൊമേനിയന്‍ കൌമാരക്കാരെ ഗാര്‍ഡ രക്ഷിച്ചു,പണി കഞ്ചാവ് തോട്ടങ്ങളിലും ബ്ലേഡ് കമ്പനികളിലും ..

ഡബ്ലിന്‍:റൊമേനിയയില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിച്ച് അടിമപ്പണി ചെയ്യിച്ചിരുന്ന 6 കൗമാരക്കാരെ ഗാര്‍ഡ രക്ഷപ്പെടുത്തി.ബ്ലേഡ് കമ്പനിക്കാരുടെയും സെക്‌സ് റാക്കറ്റുകളുടെയും കീഴില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ഇവര്‍ ഡബ്ലിനിലെ റോമേനിയന്‍ എംബസിയില്‍ അഭയംചോദിച്ചു ഫോണ്‍ ചെയ്തതോടെയാണ് വിവരം ഗാര്‍ഡ അറിഞ്ഞത്.

തുടര്‍ന്ന് ലെറ്റര്‍കെന്നിയിലും,മോണഗനിലുമായി ജോലിയ്ക്ക് നിയോഗിക്കപ്പെട്ടിരുന്ന ഇവരെ ഗാര്‍ഡ കണ്ടെത്തുകയായിരുന്നു.അത്യന്തം ദയനീയമായ അവസ്ഥയിലാണ് ഇവരെ കണ്ടെത്തിയതെന്ന് ഗാര്‍ഡ പറഞ്ഞു.ദിവസവും ഭക്ഷണം കഴിക്കാന്‍ വേണ്ടി 5 യൂറോ വീതം മാത്രമാണ് ഇവര്‍ക്ക് ആകെ കൂലിയായി നല്കിയിരുന്നത്.

16 മണിക്കൂര്‍ വരെ ജോലി ചെയ്യിച്ചിരുന്ന ഇവരെ വൈകുന്നേരങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന ഡിസ്‌കൌണ്ടഡ് ഫുഡ് വാങ്ങുവാന്‍ വിടുന്ന സമയം ഒഴികെ മുഴുവന്‍ സമയവും മാനേജര്‍മാര്‍ നിരീക്ഷിച്ചിരുന്നതായി ഗാര്‍ഡ ഡിക്ഡറ്റീവ് കണ്ടെത്തി.വന്‍ കിട സംഘങ്ങള്‍ പലിശയ്ക്ക് കൊടുത്തിരുന്ന പണം തിരിച്ചു വാങ്ങിക്കാന്‍ പോകുകയെന്നതായിരുന്നു ഇവരുടെ പ്രധാന ജോലി.

റൊമേനിയയില്‍ നിന്നും നൂറുകണക്കിന് കൗമാരക്കാരെ സമാനമായ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ നിയോഗിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി മൈഗ്രന്റ്‌സ് റൈറ്റ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.ഇവര്‍ക്കാര്‍ക്കും തന്നെ ഇംഗ്ലീഷ് ഭാഷയും വശമില്ല.

ഫിഷിംഗ് കേന്ദ്രങ്ങളിലും അനധികൃത കഞ്ചാവ് തോട്ടങ്ങളിലും നിരവധി കൌമാരക്കാരെ അടിമജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ളതായി പറയപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ജാഗ്രത പുലര്‍ത്താന്‍ ഗാര്‍ഡയോട് നീതിന്യായമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 





Scroll To Top