Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഒരു വിഭാഗം തൊഴിലാളികള്‍ അടിമപ്പണി ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുമായി ഗാര്‍ഡിയന്‍ പത്രം

അയര്‍ലണ്ടില്‍ ഒരു വിഭാഗം തൊഴിലാളികള്‍ അടിമപ്പണി ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുമായി ഗാര്‍ഡിയന്‍ പത്രം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മത്സ്യബന്ധന ട്രോളറുകളില്‍ ഏഷ്യക്കാരും ആഫ്രിക്കാരും അടിമപ്പണി ചെയ്യുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരവുമായി ഗാര്‍ഡിയന്‍ പത്രം. ഈ സംഭവവും ഇതിനായി മനുഷ്യക്കടത്ത് നടത്തുന്നതും ഐറിഷ് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് പത്രം ആരോപിക്കുന്നു.അയര്‍ലണ്ടിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട കുത്തക മുതലാളികളുടെ നേതൃത്വത്തിലാണ് അടിമകളായി തൊഴിലാളികളെ കടത്തികൊണ്ടുവരുന്നത്. 

ഔദ്യേഗിക രേഖകള്‍ ഒന്നും കൈവശം ഇല്ലാത്ത ഈ അടിമകള്‍ ദിവസങ്ങളോളം ഉറങ്ങാതെ പണിയെടുക്കണം. തുറമുഖങ്ങളില്‍ അടുക്കുമ്പോഴും ബോട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഉടമകള്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.യു കെയില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ചിലപ്പോള്‍ അവര്‍ അറിയാതെയും കടത്തിക്കൊണ്ട് കുടിയേറ്റ് തൊഴിലാളികളെ കഠിനമായി ജോലി ചെയ്യിക്കുന്ന അഭിനവ അടിമപ്പണിയാണ് ഈ ട്രോളറുകളില്‍ നടക്കുന്നതെന്ന് അമ്പേഷണത്തില്‍ കണ്ടെത്തി. 

കടുത്ത യാതനയും ചൂഷണവുമാണ് ഈ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്നത്. ഖാന, ഫിലിപ്പൈന്‍സ്, ഈജിപ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഇവര്‍ക്ക് മാസം 1,000 യൂറോ ആണ് പ്രതിഫലം. കോര്‍ക്കില്‍ നിന്നോ യൂറോപ്യന്‍ യൂണിയന്റെ മറ്റ് ഭാഗത്ത് നിന്നോ വരുന്നവര്‍ക്ക് നല്‍കേണ്ട ശമ്പളത്തിന്റെ നാലില്‍ ഒന്ന് പോലും വരില്ല ഈ ശമ്പളം. ‘അണ്‍ലിമിറ്റഡ്’ സമയത്തേക്ക് ജോലിചെയ്യേണ്ട ഇവര്‍ക്ക് അവധി ദിവസങ്ങള്‍ ഇല്ല. ഏഴ് റിപ്പോര്‍ട്ടര്‍മാര്‍ ഒരു വര്‍ഷം നടത്തിയ അമ്പേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 


Scroll To Top