Friday December 09, 2016
Latest Updates

ഫിലിപ്പിനോ ജോലിക്കാരികളെ അടിമ വേല ചെയ്യിച്ച അയര്‍ലണ്ടിലെ യുഎഇ അംബാസഡര്‍ക്ക് പിഴ ശിക്ഷ,മണിക്കൂറിന് ശമ്പളം 2 യൂറോ !

ഫിലിപ്പിനോ ജോലിക്കാരികളെ അടിമ വേല ചെയ്യിച്ച അയര്‍ലണ്ടിലെ യുഎഇ അംബാസഡര്‍ക്ക് പിഴ ശിക്ഷ,മണിക്കൂറിന് ശമ്പളം 2 യൂറോ !

ഡബ്ലിന്‍: ഫിലിപ്പിനോ ജോലിക്കാരികളെ അടിമകളെപ്പോലെ പീഡിപ്പിച്ച അയര്‍ലണ്ടിലെ യുഎഇ അംബാസഡര്‍ക്ക് പിഴ ശിക്ഷ. യുഎഇ അംബാസഡര്‍ ദൂബായ് സ്വദേശി ഖാലിദ് നസീര് റഷീദ് ലൂതാഹിനാണ് പിഴ ശിക്ഷ ലഭിച്ചത്. ഇയാള്‍ 240,000 യൂറോ പിഴ അടയ്ക്കണമെന്നാണ് വിധി. ഈ തുക മൂന്നു ഫിലിപ്പിനോ ജീവനക്കാരികള്‍ക്കായി നല്കണം. എംപ്ലോയ്‌മെന്റ് അപ്പീല്‍സ് ട്രിബ്യൂണലാണ് വിധിച്ചത്. ഇയാളും ഭാര്യ മെഹ്ര മെത്താടും ചേര്‍ന്ന് വീട്ടു ജോലിക്കാരികളെ അടിമകളെപ്പോലെ പണിയെടുപ്പിച്ചു എന്നാണു കേസ്. 

മെഹ്ര 80,000 യൂറോ പിഴ അടയ്ക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു.ദിവസം പതിനഞ്ച് മണിക്കൂര്‍ ജോലി ചെയ്യിച്ചിരുന്ന വീട്ടു ജോലിക്കാര്‍ക്ക് ഇവര്‍ മണിക്കൂറിനു വെറും 2 യൂറോ മാത്രമാണ് ശമ്പളം നല്‍കിയിരുന്നത്. കൂടാതെ ജോലിക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചു വച്ചു, അവധി നല്കിയില്ല തുടങ്ങിയവയാണ് മറ്റ് ആരോപണങ്ങള്‍. അടിമകളെപ്പോലെയാണ് തങ്ങളെ അംബാസഡര്‍ പരിഗണിച്ചിരുന്നതെന്ന് ഫിലിപ്പിനോ ജോലിക്കാരികളില്‍ ഒരാളായ ജെന്നിഫര്‍ പറഞ്ഞു. അംബാസഡറുടെയും ഭാര്യയുടെയും മോശം പെരുമാറ്റത്തിനെതിരെ അപ്പീല്‍സ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 

മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്റര്‍ അയര്‍ലണ്ട് ട്രിബ്യൂണല്‍ വിധി സ്വാഗതം ചെയ്തു. അതേസമയം യുഎഇ അംബാസഡര്‍ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് ശിക്ഷയില്‍ നിന്ന് ഒഴിവാകുമോ എന്ന് മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്റര്‍ ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര പ്രതിനിധികള്‍ക്ക് നല്കുന്ന പ്രത്യേക നിയമ പരിരക്ഷ ഇയാള്‍ക്ക് നല്കരുതെന്ന് സംഘടന വിദേശകാര്യ മന്ത്രലായത്തോട് ആവശ്യപ്പെട്ടു. 

Scroll To Top