Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത്; ചതിയില്‍പ്പെട്ട 23 റൊമാനിയക്കാരെ മോചിപ്പിച്ചു

അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത്; ചതിയില്‍പ്പെട്ട 23 റൊമാനിയക്കാരെ മോചിപ്പിച്ചു

ഡബ്ലിന്‍:കൗണ്ടി മീത്തിലെ കാസില്‍ടൗണില്‍ മനുഷ്യക്കടത്തു നടത്തിയ ആറംഗ സംഘത്തെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. വ്യാഴഴ്ചയായിരുന്നു സംഭവം. റൊമാനിയയില്‍ നിന്നും ജോലിക്കായി കൊണ്ടുവന്ന 23 പേരെ ഇവിടെ ഒരു ഒറ്റമുറിയില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ജോലി ചെയ്യിച്ചെങ്കിലും തങ്ങള്‍ക്ക് കൂലി നല്‍കുന്നുണ്ടായിരുന്നില്ലെന്ന് ഇവര്‍ ഗാര്‍ഡയോടു പറഞ്ഞു. ഈ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഒരു തൊഴിലാളി, കാര്യങ്ങള്‍ ഗാര്‍ഡയെ ധരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

മൂന്ന് പുരുഷന്മാര്‍, 40, 60, 18 വീതം പ്രായമുള്ള മൂന്ന് സ്ത്രീകള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരും റൊമാനിയക്കാരാണെന്നാണ് കരുതുന്നത്. ക്രിമിനല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 4 ആണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. ഒരു വേസ്റ്റ് കമ്പനിയിലായിരുന്നു തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നത്. ഇവരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

കൂലി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ ഇവര്‍ക്ക് കൂലി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് അറസ്റ്റ് ചെയ്യപ്പെട്ട ആറംഗ സംഘമായിരുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ ദിവസേന രാജ്യത്തു നടക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Scroll To Top