Monday December 18, 2017
Latest Updates

കൗണ്ടി മീത്തിലെ സ്ലൈയിന്‍ കണ്‍സേര്‍ട്ടില്‍ സുരക്ഷയ്ക്കായി വന്‍ സന്നാഹം

കൗണ്ടി മീത്തിലെ സ്ലൈയിന്‍ കണ്‍സേര്‍ട്ടില്‍ സുരക്ഷയ്ക്കായി വന്‍ സന്നാഹം

ഡബ്ലിന്‍:ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന കൗണ്ടി മീത്തിലെ സ്ലെയിന്‍ കണ്‍സേര്‍ട്ടില്‍ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് 400 ഗാര്‍ഡ അടക്കമുള്ള വന്‍ സന്നാഹങ്ങള്‍.മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീവ്ര സുരക്ഷാ സന്നാഹങ്ങളൊരുക്കിയത്.

ഗാര്‍ഡാ സിയോചനയിലെ പ്രത്യേക വിഭാഗം ഉള്‍പ്പടെ 400 അംഗങ്ങളാണ് ഉള്ളത്.സെക്യുരിറ്റികളും സ്റ്റ്യുവേര്‍ഡുകളുമുള്‍പ്പെടെ 1200 പേര്‍ വേറെയും ഉണ്ട്.ഡോക്ടര്‍മാരടക്കമുള്ള മെഡിക്കല്‍ ടീമും സജ്ജമാണ്.ഒരു ഓണ്‍ സൈറ്റ് ആശുപത്രിയും അഞ്ച് എയിഡ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ട്.25 വര്‍ഷത്തെ മുന്‍കാല പരിചയമുള്ളവരാണ് സുരക്ഷാ സജ്ജീകരണമൊരുക്കിയ ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പെന്ന് ഗാര്‍ഡാ പ്രസ്താവനയില്‍ പറഞ്ഞു.സ്ലൈയിന്‍ കണ്‍സേര്‍ട്ട് കാസിലില്‍ ശനിയാഴ്ച 27,000പേരെ ഉള്‍ക്കൊള്ളേണ്ടതാണ്.

‘ബോധരഹിതമായ ദുരന്തത്തില്‍ ഞങ്ങള്‍ വളരെ ദു:ഖിതരാണ്.ഞങ്ങളുടെ മനസ്സും ഹൃദയവും ദുരന്തത്തിനിരയായവര്‍ക്കൊപ്പമാണ്’-എം.സി.ഡി. പ്രമോഷന്‍സ് അറിയിച്ചു.അതേസമയം,കണ്‍സേര്‍്ട്ടിലെത്തുന്നവര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ നോട്ടീസിനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും മാഞ്ചസ്റ്റര്‍ ആക്രമണത്തെ അനുസ്മരിച്ച് ഗാര്‍ഡ അറിയിച്ചു

Scroll To Top