Sunday December 11, 2016
Latest Updates

സ്‌കൈപ്പ് തടസപ്പെട്ടു,പ്രശ്‌നം തുടരുന്നു 

സ്‌കൈപ്പ് തടസപ്പെട്ടു,പ്രശ്‌നം തുടരുന്നു 

ഡബ്ലിന്‍:ജനകീയ വീഡിയോ കാളിംഗ് സര്‍വ്വീസ് ആയ സ്‌കൈപ്പ് ഇന്നലെ അയര്‍ലണ്ടിലും ഭാഗീകമായി പണി മുടക്കി! സ്‌കൈപ്പിന്റെ, സ്റ്റാറ്റസ് സെറ്റിംഗിലാണ് പ്രശ്‌നം നേരിട്ടത്. വിളിക്കേണ്ടവര്‍ ‘സൈന്‍ ഇന്‍’ ചെയ്തിട്ടുണ്ട് എങ്കിലും ‘ഓഫ് ലൈന്‍’ എന്ന് കാണി്ക്കുന്നതും അതോടെ അതോടെ അവരെ വിളിക്കാന്‍ കഴിയാത്തതുമായിരുന്നു പ്രശ്‌നം.

സ്റ്റാറ്റസ് സെറ്റിംഗില്‍ മാറ്റം വരുത്താനും സാധിക്കുന്നില്ലായിരുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, തങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്നും സ്‌കൈപ്പിന്റെ ഒരു വ്ക്താവ് അഭ്യര്‍ത്ഥിച്ചു. ഒരുപാട് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യു കെ യിലെ ഉപയോക്താക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിട്ടത്. യു കെ സമയം രാവിലെ 9.15 നാണ് പ്രശ്‌നം ആരംഭിച്ചത്. ഇന്ന് രാവിലെയും ചില പ്രദേശങ്ങളില്‍ സ്‌കൈപ് ലഭ്യമല്ലെന്ന് പരാതി നിലനില്‍ക്കുകയാണ് 

Scroll To Top