Sunday December 11, 2016
Latest Updates

ഏതു ഭാഷ കേട്ടാലും മനസിലാക്കാവുന്ന ചാറ്റിംഗുമായി സ്‌കൈപ്പ് 

ഏതു ഭാഷ കേട്ടാലും മനസിലാക്കാവുന്ന ചാറ്റിംഗുമായി സ്‌കൈപ്പ് 

ഡബ്ലിന്‍:സ്‌കൈപ്പിന്റെ പുതിയ ചാറ്റിങ്ങ് സര്‍വീസ് ഇനി ആര്‍ക്കും ഉപയോഗിക്കാം.ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് വ്യത്യസ്തമായ 50 ഭാഷകള്‍ സംസാരിക്കുന്ന ആരോടും തങ്ങളുടെ മാതൃഭാഷയില്‍ തന്നെ സംസാരിക്കാമെന്നതാണ് പ്രത്യേകത. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, മാന്‍ഡരിന്‍ എന്നിങ്ങനെ നാലു ഭാഷകളില്‍ നിലവില്‍ ഈ സേവനം ഉപയോഗപ്പെടുത്താനാരംഭിച്ചു കഴിഞ്ഞു.
മെഷിന്‍ ലേണിങ്ങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകള്‍ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാക്കി മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി നല്‍കുകയാണ് ഈ ഫീച്ചര്‍ ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ പ്രിവ്യൂ വേര്‍ഷന്‍ പുറത്തിറങ്ങിയിരുന്നുവെങ്കിലും മെയ് മാസത്തിലാണ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായത്. മൈക്രോസോഫ്റ്റിലെ ഗവേഷകര്‍ പത്തു വര്‍ഷത്തിലധികം പരിശ്രമിച്ചാണ് ഉല്പന്നം വികസിപ്പിച്ചെടുത്തത്.
പഴയ പതിപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കു മാത്രമായിരുന്നു സേവനം ലഭ്യമായിരുന്നതെങ്കില്‍ പുതിയ പതിപ്പില്‍ ഈ നിയന്ത്രണം എടുത്തു കളഞ്ഞിരിക്കുന്നു. വിന്‍ഡോസ് 8, വിന്‍ഡോസ് 10 ടെക്‌നിക്കല്‍ പ്രിവ്യൂ എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ സേവനം ലഭ്യമാവും. 

Scroll To Top