Tuesday January 23, 2018
Latest Updates

സ്‌കൈയെ ഫോക്സ് ഏറ്റെടുക്കുന്നു

സ്‌കൈയെ ഫോക്സ് ഏറ്റെടുക്കുന്നു

പാന്‍ യൂറോപ്യന്‍ ടിവി നെറ്റ്വര്‍ക്കായ സ്‌കൈയെ, മാധ്യമരംഗത്തെ അതികായനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 21 സെഞ്ച്വറി ഫോക്സ് ഏറ്റെടുക്കുന്നു. 14.8 ബില്ല്യണ്‍ ഡോളറിനാണ് (14 ബില്ല്യണ്‍ യൂറോ) ഏറ്റെടുക്കല്‍. ഇത് ഫോക്സിനെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ സഹായിക്കും. 14.8 ബില്ല്യണ്‍ മുടക്കുന്നതോടെ സ്‌കൈയുടെ 61% ഓഹരി ഫോക്സിന്റെ കയ്യിലാകും. സ്‌കൈയുടെ 31% ഓഹരിയാണ് നിലവില്‍ ഫോകിസന്റെ കയ്യിലുളളത്.

സ്പോര്‍ട്സ്, എന്റര്‍ടെയ്ന്‍മെന്റ് മേഖലകളില്‍ കൂടുതല്‍ സ്വാധീനം ഏറ്റെടുക്കലിലൂടെ ഫോക്സിന് ലഭിക്കും. ഫോക്സ്, നാഷണല്‍ ജിയോഗ്രഫിക്, സ്റ്റാര്‍ ബ്രാന്‍ഡുകള്‍ നിലവില്‍ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലാണ്.

അയര്‍ലണ്ട്, ഓസ്ട്രിയ, യുകെ, ജര്‍മ്മനി, അയര്‍ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലാണ് സ്‌കൈയുടെ ഭൂരിപക്ഷം പ്രേക്ഷകര്‍. അയര്‍ലണ്ടിലെ ദി ന്യൂസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദി സണ്‍, സണ്‍ഡേ ടൈംസ് എന്നിവയും, റേഡിയോ സ്റ്റേഷനുകളായ FM104, 98FM തുടങ്ങിയവയും ഏറ്റെടുക്കാന്‍ ഫോക്സ് നീക്കം നടത്തുന്നുണ്ട്. കേബിള്‍, ബ്രോഡ്കാസ്റ്റ്, ഫിലിം, പേ ടിവി, സാറ്റലൈറ്റ് എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്നതാണ് ഫോക്സിന്റെ ബിസിനസ്.

Scroll To Top