Saturday December 10, 2016
Latest Updates

തൊലിപ്പുറത്തെ കാന്‍സര്‍: അയര്‍ലണ്ട് 14ാം സ്ഥാനത്ത്

തൊലിപ്പുറത്തെ കാന്‍സര്‍: അയര്‍ലണ്ട് 14ാം സ്ഥാനത്ത്

കോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ തൊലിപ്പുറത്തെ കാന്‍സര്‍ രോഗികളാകുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ടിന് 14ാം സ്ഥാനം. അയര്‍ലണ്ടില്‍ ഇത്തരം കാന്‍സര്‍ കണ്ടുപിടിക്കപ്പെട്ടവരില്‍ 16% മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ജര്‍മ്മന്‍ ഡെര്‍മറ്റോളജി ഗ്രൂപ്പായ ഡെര്‍മ പ്ലസ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ലോകത്ത് പൊതുവെ കണ്ടുവരുന്ന കാന്‍സര്‍ രോഗങ്ങളില്‍ ഒന്നാണ് തൊലിയെ ബാധിക്കുന്നത്. എങ്കിലും നേരത്തെ ചികിത്സ ലഭ്യമാക്കിയാല്‍ ഈ കാന്‍സറില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുന്നതാണ്. വര്‍ഷത്തില്‍ 859ഓളം പേര്‍ക്കാണ് അയര്‍ലണ്ടില്‍ ഇത്തരം കാന്‍സര്‍ ബാധിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.02% വരും ഇത്. ന്യൂസിലാന്‍ഡിലാണ് തൊലിപ്പുറത്തെ കാന്‍സര്‍ നിരക്ക് ഏറ്റവും കൂടുതല്‍. വര്‍ഷം 2,473 പേരാണ് ഇവിടെ രോഗ ബാധിതരാകുന്നത്. ആകെ ജനസംഖ്യയുടെ 10%.

ലോകത്ത് കണ്ടുപിടിക്കപ്പടുന്ന കാന്‍സറുകളില്‍ മൂന്നിലൊന്നും തൊലിപ്പുറത്തെ ബാധിക്കുന്നതാണ്.

Scroll To Top