Saturday December 16, 2017
Latest Updates

ആറു ദിവസം മഞ്ഞിനടിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ സൈനികന്റെ നില വഷളായി

ആറു ദിവസം മഞ്ഞിനടിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ സൈനികന്റെ നില വഷളായി

ന്യൂഡല്‍ഹി : സിയാച്ചിനിലെ ഹിമപാതത്തില്‍ അകപ്പെട്ട് ആറ് ദിവസങ്ങള്‍ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൈനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അബോധാവസ്ഥയിലുള്ള ഹനുമന്തപ്പ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന് ശ്വാസതടസവുമുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ശരീരത്തിന് ചൂട് നല്‍കി സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ഹനുമന്തപ്പയുടെ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്റ്റര്‍മാര്‍ പറയുന്നത്. കൂടാതെ രക്തസമ്മര്‍ദം കുറഞ്ഞതും ന്യൂമോണിയ ബാധിച്ചിരിക്കുന്നതും ആരോഗ്യനില ആശങ്കയിലാക്കിയിട്ടുണ്ട്. കടുത്ത തണുപ്പില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് വലിയ രീതിയില്‍ ജലാംശം നഷ്ടമായതും ആരോഗ്യത്തിന് പ്രതിസന്ധിയാകുന്നുണ്ട്

അതേസമയം അദ്ദേഹത്തിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഹനുമന്തപ്പയുടെ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മഞ്ഞു പാളികള്‍ക്കടിയില്‍ 25 അടി താഴെ 50 ഡിഗ്രി തണുപ്പില്‍ ആറ് ദിവസമാണ് ഹനുമന്തപ്പ അകപ്പെട്ടു കിടന്നത്. തിങ്കളാഴ്ച രാത്രിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഹനുമന്തപ്പയെ കണ്ടെത്തിയത്.

Scroll To Top