Friday December 09, 2016
Latest Updates

ഒരേ ദിവസം ആറ് പെനാല്‍റ്റി പോയിന്റ് നഷ്ടമായ സ്ത്രീ നീതി തേടി കോടതിയെ സമീപിച്ചു

ഒരേ ദിവസം ആറ് പെനാല്‍റ്റി പോയിന്റ് നഷ്ടമായ സ്ത്രീ നീതി തേടി കോടതിയെ സമീപിച്ചു

ഡബ്ലിന്‍: ഒരേ ദിവസം ആറ് പെനാല്‍റ്റി പോയിന്റ് നഷ്ടമായ സ്ത്രീ നീതി തേടികോടതിയെ സമീപിച്ചു. എം6 റോഡില്‍ വേഗ പരിധി ലംഘിച്ചു കാറോടിച്ചു എന്നാരോപിച്ചാണ് ഈ സ്ത്രീയ്ക്ക് ഒരു ദിവസം തന്നെ ആറ് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത്. ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് ഇവര്‍ അമിത വേഗത്തില്‍ വാഹനമോടിച്ചത്. അത്‌ലോണി ലെ കിം എന്ന യുവതിക്കാണ് ആറ് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 6 ന് കിം നിയന്ത്രിത മേഖലയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചെന്നാണ് ആരോപണം.അത് ലോണില്‍ നിന്നും ഡബ്ലിനും തിരിച്ചും ഒരേ വേഗതയില്‍ ആയിരുന്നു കിമ്മിന്റെ യാത്ര. ഗാര്‍ഡ നടത്തിയ വാഹന പരിശോധനയില്‍ കിം കുടുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കിം ഹൈക്കോടതിയെ സമീപിച്ചത്.നേരത്തെ ആറ് പെനാല്‍റ്റി പോയിന്റ് ഉണ്ടായിരുന്ന യുവതിക്ക് 6 പെനാല്‍റ്റി പോയിന്റുകള്‍ കൂടി ലഭിച്ചതോടെ കിമ്മിനെ ആറ് മാസത്തേക്ക് ഡ്രൈവിങ്ങില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഇവരുടെ ലൈസന്‍സും പിടിച്ചെടുത്തു.

അധികമായി ചേര്‍ക്കപ്പെട്ട ആറ് പെനാല്‍റ്റി പോയിന്റുകളും ഡ്രൈവിങ്ങില്‍ നിന്ന് വിലക്കിയ നടപടിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഗതാഗത മന്ത്രി, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. നിയമം നടപ്പാക്കുന്നതിലെ അപാകതകളാണ് തനിക്കെതിരെ ആറ് പെനാല്‍റ്റി പോയിന്റുകള്‍ ഒരേദിവസം ചുമത്തപ്പെടാനിടയായതെന്ന് ഇവര്‍ ആരോപിക്കുന്നു.

Scroll To Top