Sunday August 20, 2017
Latest Updates

‘ആറു മാസം കൊണ്ട് സൂപ്പര്‍ ചിരി ഗ്യാരണ്ടി !’ …അയര്‍ലണ്ടിലെ ഡോ.ശില്‍പ്പ കല്ലറയ്ക്കലിന്റെ ദന്തചികിത്സാ രംഗത്തെ പുതിയ ടെക്‌നിക്കുകള്‍ ശ്രദ്ധേയമാവുന്നു 

‘ആറു മാസം കൊണ്ട് സൂപ്പര്‍ ചിരി ഗ്യാരണ്ടി !’ …അയര്‍ലണ്ടിലെ ഡോ.ശില്‍പ്പ കല്ലറയ്ക്കലിന്റെ ദന്തചികിത്സാ രംഗത്തെ പുതിയ ടെക്‌നിക്കുകള്‍ ശ്രദ്ധേയമാവുന്നു 

ഗാല്‍വേ:നുഷ്യരുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ചിരിക്കാന്‍ കഴിയുക എന്നത്. നല്ല ചിരി സമ്മാനിക്കാന്‍ മനസു മാത്രം നന്നായാല്‍ പോരാ. പല്ലുകളുടെ ഭംഗിയും കൂടി ചേരണം. പല കാരണങ്ങള്‍ കൊണ്ട് പല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാകുകയാണെങ്കില്‍ പുഞ്ചിരിയും പുറകോട്ട് പോകും.

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ജനിതക നിയമങ്ങള്‍ അനുസരിച്ച് അമ്മയുടെ താടിയുടെ ആകൃതിയും അച്ഛന്റെ പല്ലുകളും അതല്ലെങ്കില്‍ തിരിച്ചോ സംഭവിക്കാം. അതായത് ലഭ്യമായ സ്ഥലത്ത് പല്ലുകള്‍ ക്രമമായി അടുക്കി വയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അങ്ങനെ വരുമ്പോള്‍ അവയെ ശാസ്ത്രീയമായി ക്രമീകരിക്കുന്ന ശാസ്ത്ര വിഭാഗമാണ് ദന്തക്രമീകരണചികിത്സാരീതി അഥവാ ഓര്‍ത്തോഡോണ്ടിക്ക്.

ചെറിയ കാരണങ്ങള്‍ കൊണ്ട് പോലും മുഖത്തിന്റെ രൂപത്തില്‍ ഉണ്ടാകുന്ന സൗന്ദര്യക്കുറവ് പലരെയും നിരാശരാക്കാറുണ്ട്.വളരെ കുറഞ്ഞ സമയം കൊണ്ടും താരതമ്യേനെ കുറഞ്ഞ പണച്ചിലവിലും പരിഹരിക്കാവുന്ന ഈ സൗന്ദര്യക്കുറവ് ജീവിതകാലം മുഴുവന്‍ പേറി നടക്കേണ്ടതില്ലെന്ന ഉറപ്പുമായി അയര്‍ലണ്ടിലെ മലയാളിയായ ഓര്‍ത്തോഡോണ്ടിക്ക് വിദഗ്ദ ഡോ ശില്‍പ്പ കല്ലറയ്ക്കല്‍.

SIX M Sദന്തനിരകളെ വരുതിയില്‍ നിര്‍ത്തി സുന്ദരമായ മുഖരൂപം വരുത്താന്‍ വെറും ആറ് മാസം കൊണ്ട് സാധിക്കുമെന്ന് ഡോ .ശില്പ്പ പറയുന്നത് പരിചരിച്ച രോഗികള്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടെയാണ്.ദന്ത ചികിത്സാ രംഗത്ത് മലയാളികളില്‍ പലര്‍ക്കും വിശ്വസിക്കാനാവാത്ത ഒരു കാലാവധിയാണിത്.ഡോ .ശില്‍പ്പ പറയുന്നു.സിക്‌സ് മന്ത്‌സ് സ്‌മൈല്‍ ബ്രെയ്‌സസ് എന്ന പേരിലാണ് അമേരിക്കയില്‍ അടക്കം ഈ ചികിത്സാ വിധി നിലവിലുള്ള രാജ്യങ്ങളില്‍ ഇതറിയപ്പെടുന്നത്.

പ്രത്യേക തരത്തില്‍ നിര്‍മ്മിച്ച കമ്പി പല്ലില്‍ ക്രമീകരിച്ചു തന്നെയാണ് ഇവിടെയും ചികിത്സ.രണ്ട് വ്യത്യാസങ്ങളാണ് പരമ്പരാഗത രീതിയില്‍ നിന്നും ഈ രീതിയ്ക്കുള്ളത്.ഒന്നാമത് സാധാരണ കമ്പിയുടെയത്ര സമ്മര്‍ദം മോണയില്‍ ഈ കമ്പി ചിലത്തുന്നില്ല എന്നതാണ്.രണ്ടാമതായി ചികിത്സയ്ക്ക് വേണ്ട കുറഞ്ഞ സമയ പരിധി തന്നെ.കൂടാതെ ഈ ചികിത്സാരീതി ഇനാമാലിന്റെ പ്രതലത്തില്‍ ക്ഷതമുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുകയും പല്ലുകള്‍ക്കിടയില്‍ അപകടകരമായ ആവരണം രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു.

ഉന്തിയ ദന്തനിര നേരെയാക്കുന്നതിന് കുട്ടികള്‍ക്കും(16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്)മുതിര്‍ന്നവര്‍ക്കും ഇപ്പോള്‍ മികച്ച ചികിത്സ ലഭ്യമാണ്. ഇതിനകം ആയിരക്കണക്കിന് പേര്‍ക്കാണ് ആറ് മാസ സ്‌മൈല്‍ ബ്രെയ്‌സസ് ചികിത്സയുടെ ഗുണഫലം ലഭിച്ചിരിക്കുന്നത്. 

ആറ് മാസ സ്‌മൈല്‍ ബ്രെയ്‌സസ് ചികിത്സ അമേരിക്കയിലാണ് ആദ്യമായി ആരംഭിച്ചത്.ദന്തസൗന്ദര്യ ചികിത്സാരംഗത്ത് അയര്‍ലണ്ടിനേക്കാള്‍ ഏറെ പുരോഗമിച്ച അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഒരു ആറ് മാസ സ്‌മൈല്‍ ടീമിനോടൊപ്പം ചേര്‍ന്ന് നേടിയ വിദഗ്ദ പരിശീലനം നേടി, ഈ ചികിത്സാ രീതി സ്വായത്തമാക്കിയ ഡോ. ശില്‍പ്പ റോസ് രഞ്ജിത്ത്, ഇന്ന് പൂര്‍ണ്ണ യോഗ്യതയും അംഗീകാരവും നേടിയ ഓര്‍ത്തോഡോണ്ടിക്ക് ട്രീറ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ഡെന്റിസ്റ്റാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ബിഡിഎസ് ബിരുദം നേടിയ ഡോ. ശില്‍പ്പ, 2009 മുതല്‍ അയര്‍ലണ്ടില്‍ ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഓറല്‍ മാക്‌സില്ലോഫേഷ്യല്‍ സര്‍ജനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗാല്‍വേയിലെ എബിലിറ്റി വെസ്റ്റ് ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗം മേധാവി രഞ്ജിത്ത് ജോസഫ് കല്ലറക്കലിന്റെ ഭാര്യയാണ് ഡോ. ശില്‍പ്പ.

ഡോ:ശില്‍പ്പാ രഞ്ജിത്ത് എങ്ങനെയാണ് ഈ ചികിത്സാ രീതിയെ വിലയിരുത്തുന്നത് എന്ന് നോക്കാം SHIL

എന്താണ് ഈ ചികിത്സാരീതിയുടെ സവിശേഷതകള്‍ ?
ആറ് മാസ സ്‌മൈല്‍ ഹ്രസ്വകാല ഓര്‍ത്തോഡോണ്ടിക്ക് ചികിത്സ എന്നത് പരമ്പരാഗത ഓര്‍ത്തോഡോണ്ടിക്ക് ചികിത്സയുടെ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച ഒരു ആധുനിക ചികിത്സാ ശൈലിയാണ്.രോഗികള്‍ക്ക് സൗന്ദര്യമുള്ളതും,നേരെയുള്ളതും,ആരോഗ്യമുള്ളതുമായ പല്ലുകള്‍ ലഭിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഏറ്റവും ഫലപ്രദവുമായ ചികിത്സാ രീതി കമ്പിയിടലാണെന്ന് ലോകത്തെമ്പാടുമുള്ള ഓര്‍ത്തോഡോണ്ടിക്ക് വിദഗ്ദര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്.

അതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളുടെ പരിണിതഫലമായി കമ്പിയിടലിന്റെ മികച്ച വശങ്ങള്‍ സ്വീകരിച്ച് ചികിത്സയും ചികിത്സാ ഉപകരണങ്ങളും ആധുനികവല്‍ക്കരിച്ച് ഓരോരുത്തര്‍ക്കും അവരുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വിധം ദന്ത സൗന്ദര്യ പ്രശ്‌നം പരിഹരിക്കുകയും തൃപ്തികരമായ ബാഹ്യരൂപം നല്‍കുകയും ചെയ്യുകയെന്ന ദൗത്യമാണ് ആറ് മാസ സ്‌മൈല്‍ ബ്രെയ്‌സ് ചികിത്സവഴി പൂര്‍ത്തികരിക്കുന്നത്. ഉന്തിയ പല്ലുകള്‍ നേരെയാക്കുന്നു എന്ന് മാത്രമല്ല മുകള്‍ നിരയിലെയും താഴത്തെ നിരയിലെയും പല്ലുകള്‍ ഒരേസമയം ചികിത്സിക്കുമ്പോള്‍ ആഹാരം ചവയ്ക്കാനും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. കൂടാതെ ഏറ്റവും പ്രധാനമായി ഈ ചികിത്സയില്‍, ആരോഗ്യമുള്ള പല്ലുകള്‍ പിഴുതു മാറ്റുന്നത് അപൂര്‍വമായി മാത്രമേ ചെയ്യാറുള്ളൂ.

 കമ്പി ധരിക്കേണ്ടതുണ്ടോ?
ഉണ്ട്, മറ്റേതൊരു ചികിത്സയും പോലെ പല്ലിന്റെ നേരെയായ ഘടന നിലനിര്‍ത്തുന്നതിന് കമ്പി ധരിക്കേണ്ടതുണ്ട്. എടുത്ത് മാറ്റാനും വയ്ക്കാനും കഴിയുന്ന കമ്പി ധരിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് സ്ഥിരമായി സ്ഥാപിക്കാവുന്ന കമ്പി ഇടാവുന്നതാണ്. നിങ്ങളുടെ താല്‍പ്പര്യവും പണവും അനുസരിച്ച് ഒന്നിലധികം ഓപ്ഷനുകള്‍ ലഭ്യമാണ്.

മുതിര്‍ന്നവരില്‍ കമ്പിയിടല്‍ കൊണ്ട് വെറും ആറ് മാസത്തിനകം എങ്ങനെയാണ് പല്ലുകള്‍ നേരെയാക്കുന്നത്?
കമ്പിയിടല്‍ കൊണ്ട് വേഗത്തിലും സുരക്ഷിതവുമായി നിങ്ങളുടെ പല്ല് നേരെയാക്കുന്നതിന് ആറ് മാസ സ്‌മൈല്‍ ടെക്‌നിക് ദന്ത ചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.ആറ് മാസ സ്‌മൈല്‍സ് പേഷ്യന്റ്‌സ് ട്രേ കിറ്റ് നിങ്ങളുടെ അപ്പോയിന്റ്‌മെന്റുകള്‍ വേഗത്തിലുള്ളതും സൗകര്യപ്രദവും ആയിരിക്കുമെന്ന് ഉറപ്പാക്കുന്നു.

ആറ് മാസം കുറഞ്ഞ കാലയളവാണ്, പക്ഷെ ആറ് മാസക്കാലവും കമ്പി ഇടേണ്ടതുണ്ടോ?
വേണ്ട, ആറ് മാസ സ്‌മൈല്‍ ചികിത്സയില്‍ ലൂസിഡ് ലോക്ക് ക്ലിയര്‍ ബ്രാക്കറ്റുകളാണ് ഉപയോഗിക്കുന്നത്, പല്ലിന്റെ നിറത്തിലുള്ള വയറുകള്‍. പുറത്ത് കാണുകയുമില്ല.

ആറ് മാസത്തെ സ്‌മൈല്‍ ചികിത്സയും സാധാരണ കമ്പിയിടലും തമ്മില്‍ എന്താണ് വ്യത്യാസം ?
ആറ് മാസ സ്‌മൈല്‍ ചികിത്സയില്‍ കുറഞ്ഞ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്,ഒപ്പം ഓര്‍ത്തോഡോണ്ടിക്ക് ചികിത്സയുടെ കുറഞ്ഞ ദൈര്‍ഘ്യം സൌകര്യവും സുരക്ഷയും വൃത്തിയും വര്‍ധിപ്പിക്കുന്നു.സാധാരണ ചികിത്സയിലെ കമ്പികള്‍ കൂടുതല്‍ മുറുക്കിയാണ് ഈ ചികിത്സ ചെയ്യുന്നതെന്നാണ് പലരുടെയും ധാരണ.എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല,ഓര്‍ത്തോഡോണ്ടിക്ക് ചികിത്സയുടെ അടിസ്ഥാന തത്വങ്ങളാണ് ഈ ചികിത്സയില്‍ ഉപയോഗിക്കുന്നത് ഈ ചികിത്സയില്‍ നിങ്ങളുടെ മുഖ സൌന്ദര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന വ്യത്യാസം മാത്രം.SIX M

ആറ് മാസ സ്‌മൈല്‍ ചികിത്സ പല്ലുകളെയോ പല്ലിന്റെ വേരിനെയോ മോണയെയോ നശിപ്പിക്കുമോ?
പരമ്പരാഗത കമ്പിയിടല്‍ ചികിത്സയില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി ഒരു അപകട സാധ്യതയും ഈ ചികിത്സയിലില്ല. ആറ് മാസ സ്‌മൈല്‍ ചികിത്സയില്‍ പല്ലുകളിലെ സമ്മര്‍ദ്ദം കുറവായതിനാലും പല്ല് പിഴുതാത്തതിനാലും. പരമ്പരാഗത രീതിയേക്കാള്‍ അപകട സാധ്യത തീരെ കുറവാണെന്ന് പറയാം.

 എന്താണ് ഇത് കൊണ്ടുള്ള പ്രത്യേക പ്രയോജനം?
നിങ്ങള്‍ പ്രായപൂര്‍ത്തിയായ ആളും വളഞ്ഞതോ അകന്നതോ ആയ പല്ലുകള്‍ നേരെയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഈ ചികിത്സ പര്യാപ്തമാണ്. പ്രായപൂര്‍ത്തിയായ ഭൂരിപക്ഷം പേരും ആറ് മാസ സ്‌മൈല്‍ ചികിത്സയാണ് തെരഞ്ഞെടുക്കുന്നത്.

ചികിത്സയുടെ ചെലവെന്ത്?
പരമ്പരാഗത കമ്പിയിടല്‍, അലൈനര്‍ തെറാപ്പി, വീനെഴ്‌സ് തുടങ്ങിയ ചികിത്സകളേക്കാള്‍ താരതമ്യേന ചെലവ് കുറഞ്ഞതാണ് ആറ് മാസ സ്‌മൈല്‍ ചികിത്സ. ചികിത്സ ചെലവ് ഒറ്റത്തവണയായോ പ്രതിമാസ തവണകളായോ അടയ്ക്കാവുന്നതാണ്.

ഡോ.ശില്‍പ്പ എവിടെയാണ് പ്രാക്റ്റീസ് ചെയ്യുന്നത് ?അപ്പോയിന്റ്‌മെന്റ് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൌകര്യമുണ്ടോ? 
കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങളുടെ പല്ലുകള്‍ നേരെയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗാല്‍വെയിലെ കാസില്‍ ല്വോണ്‍ ഹൈറ്റ്‌സിലെ കാസില്‍ ല്വോണ്‍ ഡെന്റല്‍ പ്രാക്ടീസ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് 091 765171 എന്ന നമ്പരില്‍ വിളിക്കുക.
കൂടുതല്‍ വിവരങ്ങള്‍ https://www.facebook.com/Dr.ShilpaRoseDentist?ref=hl എന്ന ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.6 M S


Scroll To Top