Friday December 09, 2016
Latest Updates

പാര്‍ട്ടിയില്‍   സിന്‍ ഫിന്‍  ബഹുദൂരം മുന്നില്‍; ജനപിന്തുണയില്‍ ജോണ്‍ ബര്‍ട്ടന്‍ 

പാര്‍ട്ടിയില്‍   സിന്‍ ഫിന്‍  ബഹുദൂരം മുന്നില്‍;  ജനപിന്തുണയില്‍ ജോണ്‍ ബര്‍ട്ടന്‍ 

ഡബ്ലിന്‍: ജനപിന്തുണയില്‍ സിന്‍ ഫിന്‍ പാര്‍ട്ടി ബഹുദൂരം മുന്നില്‍. ഐറിഷ് ടൈംസ് നടത്തിയ സര്‍വെയില്‍ ഫിനാഗലിനൊപ്പം 24 ശതമാനം വോട്ട് നേടിയാണ് സിന്‍ ഫിന്‍ ജനപിന്തുണ വര്‍ധിപ്പിച്ചത്. 1918 ന് ശേഷം സിന്‍ ഫിന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ജനപിന്തുണയാണ് ഇത്. ഫിനാഫാള്‍ 20 ശതമാനം വോട്ടും ലേബര്‍ 9 ശതമാനം വോട്ടും നേടി. മറ്റ് ചെറുകക്ഷികള്‍ എല്ലാവരും കൂടി 23 ശതമാനം വോട്ട് നേടി. അവസാന സര്‍വെയില്‍ നിന്ന് വ്യത്യസ്തമായി സിന്‍ ഫിന്‍ ജനപിന്തുണ 4 ശതമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരായ തൊഴിലാളി വര്‍ഗ വിഭാഗത്തിനിടയിലാണ് സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിച്ചത്. 

സിന്‍ ഫിന്‍ പാര്‍ട്ടിക്ക് ലഭിച്ച ആകെ ജനപിന്തുണയില്‍ 39 ശതമാനവും സാധാരണക്കാരായ തൊഴിലാളികളില്‍ നിന്നാണ് ലഭിച്ചത്. യുവാക്കളും മുതിര്‍ന്ന പുരുഷന്മാരും തൊഴിലാളി വിഭാഗവുമാണ് സിന്‍ ഫിന്‍ പാര്‍ട്ടിയെ പിന്തുണച്ചത്. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ഡബ്ലിനിലെ ഏറ്റവും വലിയ പാര്‍ട്ടിയായി സിന്‍ ഫിന്‍ മാറുമെന്നും സര്‍വേ വിലയിരുത്തി. ഫിനാഗല്‍ കഴിഞ്ഞ തവണ നേടിയ 24 ശതമാനം വോട്ട് നിലനിര്‍ത്തി. അതേസമയം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഫിനാഗലിനോ കൂട്ടുകക്ഷിയായ ലേബറിനോ ഭരണത്തില്‍ തിരിച്ച് വരാന്‍ സാധിക്കില്ലെന്ന് സര്‍വേ വിലയിരുത്തുന്നു. കഴിഞ്ഞ സര്‍വെയില്‍ വെറും 7 ശതമാനം മാത്രം ജനപിന്തുണ ഉണ്ടായിരുന്ന ലേബര്‍ നേരിയ തോതില്‍ ജനപിന്തുണ വര്‍ധിപ്പിച്ച് 9 ശതമാനമാക്കി. 

മറ്റൊരു പ്രമുഖ പാര്‍ട്ടിയായ ഫിനാഫാളിന് 5 ശതമാനം ജനപിന്തുണ നഷ്ടപ്പെട്ടു. തൊഴിലാളി വര്‍ഗത്തിന്റെ പിന്തുണ നേടി സിന്‍ ഫിന്‍ നില മെച്ചപ്പെടുത്തിയതാണ് ഫിനാഫാളിന് തിരിച്ചടിയായത്. ഫിനാഫാളിന്റെ നഷ്ടപ്പെട്ട വോട്ടുകള്‍ സിന്‍ ഫിന്‍ നേടി. ജനപിന്തുണയുള്ള നേതാക്കളുടെ പട്ടികയില്‍ 37 ശതമാനം വോട്ട് നേടി ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ ഒന്നാമത് എത്തി. 35 ശതമാനം വോട്ടുമായി ജെറി ആഡംസ് രണ്ടാം സ്ഥാനത്തും 26 ശതമാനം വോട്ട് നേടി പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഫിനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനും മൂന്നാം സ്ഥാനത്ത് എത്തി.

Scroll To Top