Friday December 09, 2016
Latest Updates

ഷിന്‍ ഫിന്‍ ഫിയനാ ഫാളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് മുന്‍ ഉപ പ്രധാനമന്ത്രി

ഷിന്‍ ഫിന്‍ ഫിയനാ ഫാളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് മുന്‍ ഉപ പ്രധാനമന്ത്രി

ഡബ്ലിന്‍:ഷിന്‍ ഫിന്‍ ഫിയനാ ഫാളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് മുന്‍ ഉപ പ്രധാനമന്ത്രി മേരി കോഗ്ലന്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ടി.ഡിമാര്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കിരിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ക്ലോഗന്റെ അഭിപ്രായപ്രകടനം. നിലവില്‍ സ്വതന്ത്രരുമായി ചേര്‍ന്ന് സ്വന്തമായി ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഇരു പാര്‍ട്ടികളും.

2008 മുതല്‍ 2011 വരെ ഉപപ്രധാനമന്ത്രിയായിരുന്നു ക്ലോഗന്‍ പറയുന്നത് സ്വതന്ത്രര്‍ക്ക് ഗവണ്‍മെന്‍ര് രൂപീകരിക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ല എന്നാണ്. ഷിന്‍ ഫെന്നും ഫിയന്ന ഫാളുമായി പല നയവ്യത്യാസങ്ങളും സമാനതകളും ഉണ്ടെങ്കിലും മൈക്കല്‍ മാര്‍ട്ടിന്റെ പാര്‍ട്ടിയുമായി ജെറി ആഡംസിന് ഒത്തു പോകാന്‍ കഴിയില്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫിയന്ന ഫാളും ഫിന്‍ ഗേലും ചേര്‍ന്ന് ഗവണ്‍മെന്റ് രൂപീകരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ക്ലോഗന്‍ പ്രതികരിച്ചു.

പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഏപ്രില്‍ 6ന് നടക്കാനാണ് സാധ്യത

Scroll To Top