Wednesday December 07, 2016
Latest Updates

സിന്‍ ഫിന്നുമായി ഫിയന ഫാളിന്റെ സഖ്യനീക്കം:തുടക്കത്തിലെ കല്ലുകടി 

സിന്‍ ഫിന്നുമായി ഫിയന ഫാളിന്റെ സഖ്യനീക്കം:തുടക്കത്തിലെ കല്ലുകടി 

ഡബ്ലിന്‍:പൊതുതിരഞ്ഞെടുപ്പിന് ശേഷം ആവശ്യമായി വന്നാല്‍ സിന്‍ ഫിന്നുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരൊഗമിക്കുന്നതിനിടെ ഇത്തരമൊരു സഖ്യം ഫിയന ഫാളിന്റെ വിശ്വാസ്യതയെ അപച്ചയപ്പെടുത്തുമെന്ന വാദവുമായി പാര്‍ട്ടി റ്റി ഡി മൈക്കില്‍ മാക്ഗ്രത്ത് രംഗത്തെത്തി.

ആറ് ടി ഡി മാരുടെ നേതൃത്വത്തില്‍ സിന്‍ ഫിന്നുമായി സഖ്യ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി പാര്ട്ടിയിലെ വലിയൊരു വിഭാഗം മുമ്പോട്ട് വന്നതോടെയാണ് മൈക്കില്‍ മാക്ഗ്രത്ത് പാര്‍ട്ടി നയവുമായിയെത്തിയത്.

സിന്‍ ഫിന്‍,മാഫിയ പാര്‍ട്ടിയാണെന്ന നിലപാടാണ് തനിക്കുള്ളതെന്നു മാക്ഗ്രത്ത് പറഞ്ഞു.പാര്‍ട്ടി ലീഡര്‍ മൈക്കില്‍ മാര്‍ട്ടിനും ഇത് പൊതുവേദിയില്‍ പോലും സ്ഥിരം പറയാറുള്ളതാണ്.സിന്‍ ഫിന്‍ നേതാവ് ജെറി ആദംസിനെതിരെയുള്ള ലൈംഗീക ആരോപണങ്ങളും സഖ്യത്തിന് വിഘാതമാവും.

എങ്കിലും ജനപിന്തുണ കണക്കിലെടുത്ത് സിന്‍ ഫിന്നെ കൂടെ കൂട്ടുന്നതില്‍ തെറ്റില്ലെന്നാണ് വിമത ഫിയന ഫാള്‍ ടി ഡി മാരുടെ നിലപാട് 


Scroll To Top