Friday December 09, 2016
Latest Updates

ചെത്തിപ്പുഴ മറ്റപ്പറമ്പില്‍ മിനി ജോര്‍ജ് (58) നിര്യാതയായി 

ചെത്തിപ്പുഴ മറ്റപ്പറമ്പില്‍ മിനി ജോര്‍ജ് (58) നിര്യാതയായി 

ചങ്ങനാശേരി: ചെത്തിപ്പുഴ മറ്റപ്പറമ്പില്‍ എം.ഡി. ജോര്‍ജിന്റെ ഭാര്യ മിനി ജോര്‍ജ് (58) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍. പരേത വാഴപ്പള്ളി കല്ലുകളം കുടുംബാംഗം.

പരേതയുടെ രണ്ടു പെണ്‍മക്കളും അയര്‍ലണ്ടിലാണ് ജോലി ചെയ്യുന്നത്. സിമി(അത്തായി,കൗണ്ടി കില്‍ഡയര്‍), സിനി(സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഡബ്ലിന്‍) .ഏക മകന്‍ സിജോ (ഡല്‍ഹി). മരുമക്കള്‍: ടാക്‌സണ്‍ ചെന്നിത്തല കുറുമ്പനാടം(അത്തായി), ജോജോ പൊട്ടനാനിക്കല്‍ ചെങ്ങളം(ബ്ലാക്ക് റോക്ക്,ഡബ്ലിന്‍) ധന്യ കിഴക്കയില്‍ പാലാ. 

പരേത മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം, വാഴപ്പള്ളി പഞ്ചായത്തംഗം, ചെത്തിപ്പുഴ പാരിഷ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു.

Scroll To Top