Thursday December 08, 2016
Latest Updates

ചൈന ‘ഒറ്റക്കുട്ടി’നിലപാട് മാറ്റുന്നു 

ചൈന ‘ഒറ്റക്കുട്ടി’നിലപാട് മാറ്റുന്നു 

ബെയ്ജിങ്: ദമ്പതികള്‍ക്ക് ഒറ്റ കുട്ടിയേ പാടുള്ളൂവെന്ന നയത്തില്‍ ചൈനീസ് സര്‍ക്കാര്‍ മാറ്റം വരുത്താനൊരുങ്ങുന്നു. വൃദ്ധരുടെ ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍ ചെയ്യാനാകുന്ന യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നെന്ന ആശങ്കയാണ് ഒറ്റക്കുട്ടി നയത്തില്‍ മാറ്റമാകാമെന്ന ചിന്തയിലേക്ക് എത്തിച്ചത്.
രാജ്യത്തെ ഭൂരിഭാഗവും രണ്ടാമതൊരു കുഞ്ഞെന്ന ആശയത്തെ അനുകൂലിക്കുന്നെന്നാണ് ഓണ്‍ലൈന്‍ സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഒന്നിലേറെ കുഞ്ഞുങ്ങള്‍ എന്ന ആശയത്തെ എതിര്‍ക്കാന്‍ സാമ്പത്തിക കാരണങ്ങളുള്‍പ്പെടെ യുവദമ്പതികളെ പ്രേരിപ്പിക്കുന്നെന്നാണ് വിലയിരുത്തല്‍. ഏതായാലും ഈവര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ രാജ്യം രണ്ടു കുട്ടികള്‍ എന്ന നയം നടപ്പാക്കിയേക്കുമെന്ന് ദേശീയ ആരോഗ്യ, കുടുംബാസൂത്രണ കമീഷന്റെ സര്‍വേയില്‍ പങ്കെടുത്ത ഗവേഷകരില്‍ പലരും വ്യക്തമാക്കുന്നു.
ദമ്പതികളിലൊരാളെങ്കിലും കുടുംബത്തിലെ ഒറ്റക്കുട്ടിയാണെങ്കില്‍ അവര്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടിയാകാമെന്ന് രാജ്യത്തെ 29 പ്രവിശ്യകളും മുനിസിപ്പാലിറ്റികളും ഇതിനകം ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

Scroll To Top