Tuesday September 26, 2017
Latest Updates

ഗായകന്‍ യേശുദാസിനെ ചൊല്ലി വിവാദം

ഗായകന്‍ യേശുദാസിനെ ചൊല്ലി വിവാദം

ന്യൂഡല്‍ഹി: ഗായകന്‍ കെ. ജെ. യേശുദാസ് മതം മാറിയിട്ടില്ലെന്നും മതാതീത ദൈവത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ്.

യേശുദാസ് ഹിന്ദു മതം സ്വീകരിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പ്രഭ യേശുദാസ്. പ്രമുഖ മലയാളം ചാനലിനോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവവിശ്വാസത്തെ സംബന്ധിച്ച യേശുദാസിന്റെ വിശ്വാസങ്ങളില്‍ മാറ്റം വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വിറ്റര്‍ കുറിപ്പാണ് ചര്‍ച്ചകള്‍ക്കു കാരണമായത്.

യേശുദാസ് ഹിന്ദുമതം സ്വീകരിച്ചതായി അറിഞ്ഞെന്നും വാര്‍ത്ത ശരിയാണെങ്കില്‍ എല്ലാ ഹിന്ദുക്കളും ഒന്നായി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു എന്നുമാണ് സ്വാമി ട്വീറ്റ് ചെയ്തത്.

Scroll To Top