Thursday December 08, 2016
Latest Updates

സിന്‍ഫിന്‍ കുതിയ്ക്കുന്നു:അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രി ജെറി ആഡംസോ ?

സിന്‍ഫിന്‍ കുതിയ്ക്കുന്നു:അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രി ജെറി ആഡംസോ ?

ഡബ്ലിന്‍:ലോക്കല്‍ തിരഞ്ഞെടുപ്പുകളില്‍ മികച്ച സാന്നിധ്യം അറിയിച്ച് രാജ്യമൊട്ടകെ ആഞ്ഞടിച്ച സിന്‍ ഫിന്‍ കൊടുങ്കാറ്റിന് ഒരിക്കല്‍ കൂടി സാധ്യതയുണ്ടോ ?ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.ഇടതുപക്ഷ സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ പ്രാദേശിക തലങ്ങളില്‍ സിന്‍ ഫിന്‍ അടുത്ത തിരഞ്ഞെടുപ്പിലേയ്ക്ക് ഒരുങ്ങുന്നതില്‍ ബാക്കിയെല്ലാ പാര്‍ട്ടികളെക്കാള്‍ മുന്നിട്ടു നില്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.അപ്രതീക്ഷിതമായ മുന്നേറ്റം സിന്‍ ഫിന്നിനു ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ഐറിഷ് പ്രവാസികള്‍ ഏറ്റവും അധികം പിന്തുണയ്ക്കുന്നതും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ നായകരായിരുന്ന സിന്‍ഫിനെ തന്നെയാണ് 

സിന്‍ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായിയാണ് പുതിയതായി പുറത്തുവന്ന അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നത്.കഴിഞ്ഞ ദിവസം സണ്‍ഡേ ഇണ്ടിപെന്‍ഡണ്ട് നടത്തിയ സര്‍വേയിലാണ് ഫിനഗേലിനൊപ്പം സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണയും ഉയരുന്നുവെന്ന് സൂചിപ്പിക്കുന്നത്.

ഇതിനു മുമ്പ് നടത്തിയ സര്‍വേയില്‍ നിന്നും അഞ്ചു പോയിന്റുകളുടെ വര്‍ദ്ധനാവാണ് സിന്‍ ഫിന്‍ പാര്‍ട്ടി നേടിയത്.സിന്‍ഫിന്‍ 26 പോയിന്റ് നേടിയപ്പോള്‍ തൊട്ടടുത്ത് മൂന്ന് പോയിന്റ് വര്‍ദ്ധിപ്പിച്ച് ഫിനഗേല്‍ 25 പോയിന്റില്‍ എത്തി.ഗ്രാമ പ്രദേശങ്ങളില്‍ നില മെച്ചപ്പെടുത്തി ഫിനാ ഫാള്‍ 19 പോയിന്റ് നേടി.ലേബര്‍ പാര്‍ട്ടിയും ചുരുങ്ങിയ തോതില്‍ പോയിന്റ് വര്‍ദ്ധിപ്പിച്ചു.

മികച്ച നേതൃ സ്ഥാനത്തിനായുള്ള സര്‍വേ ഫലം ഭരണ മുന്നണിയെ ഞെട്ടിച്ചിട്ടുണ്ട്.പ്രധാന മന്ത്രി കെന്നിയ്ക്ക് മൂന്നാം സ്ഥാനത്തേയ്ക്ക് പോകേണ്ടി വന്നു.24 പോയിന്റ്.തൊട്ടു പിന്നിലായി 23 പോയിന്റോടെ ലേബര്‍ നേതാവ് ജോണ്‍ ബര്‍ട്ടണാണ് .

സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസ്,ഫിനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍റ്റിന്‍ എന്നിവര്‍ 29 പോയിന്റ് വീതം നേടി ഭരണ കക്ഷി നേതാക്കളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു 




Scroll To Top