Sunday December 04, 2016
Latest Updates

അധികാരത്തിലെത്തിയാല്‍ വെള്ളക്കരവും,പ്രോപ്പര്‍ട്ടി ടാക്‌സും വേണ്ടെന്ന് വെയ്ക്കുമെന്ന് ഷിന്‍ ഫിന്‍ പാര്‍ട്ടി 

അധികാരത്തിലെത്തിയാല്‍ വെള്ളക്കരവും,പ്രോപ്പര്‍ട്ടി ടാക്‌സും വേണ്ടെന്ന് വെയ്ക്കുമെന്ന് ഷിന്‍ ഫിന്‍ പാര്‍ട്ടി 

ഡബ്ലിന്‍ :അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഷിന്‍ ഫിന്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി പ്രസിസന്റ് ജെറി ആഡം. ഡെറിയില്‍ പാര്‍ട്ടിയുടെ അന്‍പതാം വാര്‍ഷികത്തില്‍ പാര്‍ട്ടി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘എനിക്കുറപ്പുണ്ട് ജനങ്ങള്‍ നമ്മെ തിരഞ്ഞെടുക്കും, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് ചരിത്രം രചിക്കാം ഭാവി നമ്മുടേതാണ് അതിന് നമുക്ക് കാത്തിരിക്കാം’ ആഡം സ്മിത്ത് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ വെളളക്കരവും പ്രോപ്പര്‍ട്ടി ടാക്‌സുമെല്ലാം ഇല്ലാതാക്കുമെന്നും ഇതിലൂടെ വരുന്ന നഷ്ടം ഒരു ലക്ഷം യൂറോ വരുമാനമുളളവരില്‍ നിന്നും വെല്‍ത്ത് ടാക്‌സും 7പിസി ടാക്‌സുമെല്ലാം ഈടാക്കി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയിലൂടെ രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹ സമത്വം അഭിപ്രായ വോട്ടെടുപ്പില്‍ ‘യെസ് വോട്ട് ചെയ്യാനും അദ്ദേഹം പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു. തടവിലാക്കിയ ആന്റി വാട്ടര്‍ ചാര്‍ജ് പ്രക്ഷോഭകരെ മോചിപ്പിക്കണമെന്നും പകരം അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തടവിലിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Scroll To Top