Friday October 20, 2017
Latest Updates

മഴ കളി മുടക്കി ;സിമി സിംഗിന് ആദ്യ മത്സരത്തില്‍ ഇറങ്ങാനായില്ല

മഴ കളി മുടക്കി ;സിമി സിംഗിന്   ആദ്യ മത്സരത്തില്‍ ഇറങ്ങാനായില്ല

ഡബ്ലിന്‍ : ബംഗ്ലാദേശ്-അയര്‍ലണ്ട് ത്രിദിന പരമ്പരയില്‍ ആദ്യ ദിനത്തില്‍ മഴ വില്ലനായി. കളി നടന്നില്ല.ഡബ്ലിനില്‍ കനത്ത മഴയെത്തുടര്‍ന്ന് കളി മാറ്റയതായി പ്രഖ്യാപിക്കുകയായിരുന്നു.ന്യൂസിലാണ്‍ഡാണ് മല്‍സരത്തിലെ മൂന്നാമത്തെ ടീം.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 31.1 ഓവറില്‍ നാലിന് 157 റണ്‍ എടുത്തതോടെ മഴ കനക്കുകകയായിരുന്നു.തുടര്‍ന്ന് കളി മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. അയര്‍ലണ്ടിനു വേണ്ടി ജഴ്സിയണിഞ്ഞ സിമ്രാന്‍സിംഗിന്റെ പ്രകടനം കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികളെ അത് നിരാശയിലാഴ്ത്തി.ഇന്നലത്തെ കളിക്കാരുടെ ലിസ്റ്റില്‍ പക്ഷെ സിമി സിംഗിന്റെ പേരും ഉള്‍പ്പെടുത്തിരുന്നുമില്ല.

Scroll To Top