Saturday December 03, 2016
Latest Updates

സ്വര്‍ണ്ണപ്രഭയുള്ള വെള്ളി, സിന്ധു ഇന്ത്യയുടെ വിജയിയായി

സ്വര്‍ണ്ണപ്രഭയുള്ള വെള്ളി, സിന്ധു ഇന്ത്യയുടെ വിജയിയായി

റിയോ ഡി ജനെയ്റോ: റിയോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് ഹൈദരാബാദുകാരി പുര്‍സല വെങ്കിട സിന്ധു. ഫൈനലില്‍ ശക്തമായ പോരാട്ടം കാഴ്ച വച്ചാണ് ഇരുപത്തിയൊന്നുകാരി സിന്ധു വെള്ളി നേടിയത്.

ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മാരിയണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്.

സ്‌കോര്‍: 19-21, 21-12, 21-15

ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധുവിനു അവസാന രണ്ടു ഗെയിമുകള്‍ നഷ്ടമായി.

റിയോ ഒളിമ്പിക്സില്‍ മെഡല്‍ പ്രതീക്ഷയുള്ള താരമായി സിന്ധുവിന്റെ പേര് പരാമര്‍ശിക്കപ്പെട്ട. മാത്രമല്ല, സൈനയുടെ നിഴലില്‍ ഒതുങ്ങി നില്‍ക്കാനായിരുന്നു സിന്ധുവിന്റെ വിധി.

ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ സുവര്‍ണ്ണ ലിപികളാല്‍ പി. വി. സിന്ധു എന്ന പേര് എഴുതപ്പെടുമ്പോള്‍ അത് കഠിനാധ്വാനത്തിനുള്ള അംഗീകാരമായി മാറുന്നു.

സെമി ഫൈനലില്‍ ജപ്പാന്റെ നോസോമി ഒകുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

കായികപാരമ്പര്യമുള്ള കുടുംബമാണ് സിന്ധുവിന്റേത്. അച്ഛന്‍ വെങ്കിട്ട രമണയും അമ്മ വിജയയും വോളിബോള്‍ താരങ്ങളാണ്.

Scroll To Top