Friday December 09, 2016
Latest Updates

നഴ്‌സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഉപ കരാറുകള്‍,ജോലി സമയം കുറയ്ക്കാനും,പ്രീമിയം മണിക്കൂറുകളിലെ പ്രതിഫലം പുനസ്ഥാപിക്കാനും ചര്‍ച്ചകള്‍ തുടരും

നഴ്‌സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഉപ കരാറുകള്‍,ജോലി സമയം കുറയ്ക്കാനും,പ്രീമിയം മണിക്കൂറുകളിലെ പ്രതിഫലം പുനസ്ഥാപിക്കാനും ചര്‍ച്ചകള്‍ തുടരും

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ലാന്‍സ്‌ഡൌണ്‍ റോഡ് എഗ്രിമെന്റിന് അന്തിമ രൂപമായി.ലാന്‍സ്‌ഡൌണ്‍ റോഡ് എഗ്രിമെന്റിലൂടെ കഴിഞ്ഞ ദിവസം സര്‍ക്കാരും ജീവനക്കാരുടെ സംഘടനകളുമായി ധാരണയില്‍ എത്തിയ കരാറില്‍ വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യപ്രകാരം ഉപകരാറുകള്‍ രൂപപ്പെടുത്തിയാണ് ഇന്നലെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്.

ചെയര്‍മാന്റെ കുറിപ്പുകള്‍ എന്ന പേരിലാണ് മുഖ്യ കരാറിനോട് ഉപകരാറുകള്‍ കൂട്ടിചേര്‍ത്തിരിക്കുന്നത്.സിവില്‍ സര്‍വീസീലെയും,ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഉപകരാറുകള്‍ക്ക് രൂപം കൊടുത്തത്.എന്നാല്‍ കരാര്‍ രൂപപ്പെടുത്തിയ പൊതു ചിലവ് മന്ത്രാലയം ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തു വിടാന്‍ വിസമ്മതിച്ചു.
അതേ സമയം വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാക്കള്‍ ഉപകരാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തു.ഐ എന്‍ എം ഓ വൃത്തങ്ങള്‍ നല്കിയ സൂചനകള്‍ അനുസരിച്ച് ലാന്‍സ്‌ഡൌണ്‍ റോഡ് എഗ്രിമെന്റ്‌റ് അവസാനിക്കുന്ന 2018 വരെ നഴ്‌സിംഗ് റീട്ടെന്‍ഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് ഉപകരാര്‍ വഴി സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ടെന്ന് ഐറിഷ് മാധ്യമ ങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.സ്റ്റുഡന്റ്‌സ് നഴ്‌സസിനുള്ള പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചു നല്കുന്നതിനുള്ള നടപടിക്രമങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
നഴ്‌സുമാരുടെ പ്രീമിയം മണിക്കൂറിലെ ശമ്പളം(1/6) വര്‍ദ്ധിപ്പിക്കുന്നതിനും,ജോലി സമയത്തില്‍ വരുത്തിയ വര്‍ദ്ധനവ് പൂര്‍വസ്ഥിതിയിലേയ്ക്ക് മാറ്റാനും വേണ്ടിയുള്ള ചര്‍ച്ചകള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ നടത്തി നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളതായും ഐ എന്‍ എം ഓ വൃത്തങ്ങള്‍ വ്യക്തമാക്കി.കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ച് ജോലി ഭാരം കുറയ്ക്കാനും നടപടിയുണ്ടാവും.
ഡോക്റ്റര്‍മാര്‍ അടക്കമുള്ളവരുടെയടക്കം മറ്റു നിരവധി യൂണിയനുകളും ഉപകരാറുകള്‍ വഴി പ്രയോജനം ഉറപ്പു വരുത്തുന്നുണ്ട് 

Scroll To Top