Tuesday December 06, 2016
Latest Updates

ദിലീപ് ചിത്രവുമായി സിദ്ദിഖും ലാലും വീണ്ടും ഒന്നിക്കുന്നു

ദിലീപ് ചിത്രവുമായി സിദ്ദിഖും ലാലും വീണ്ടും ഒന്നിക്കുന്നു

മലയാളത്തിന് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരാണ് സിദ്ദിക്കും ലാലും. ഇവര്‍ തമ്മില്‍ പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും നല്ലകാലത്ത് ഇവര്‍ നല്‍കിയ സിനിമകള്‍ മലയാളിക്ക് മറക്കാനാവില്ല. പ്രേക്ഷകരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്ന പോലെ നമ്മെ കുടുകുടെ ചിരിപ്പിച്ച ഈ സംവിധായകര്‍ വീണ്ടും ഒരുമിക്കുകയാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിരിച്ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ ഈ വിജയ ജോഡികള്‍ മലയാള സിനിമയ്ക്ക് നല്‍കിയ അഞ്ചു സിനിമകളെങ്കിലും കാണും. സിദ്ദിക്കും ലാലും പിരിയുകയും പിന്നീട് ഇരുവരും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിക്കുകയും ചെയ്തു. ലാല്‍ ഇന്ന് നടനും നിര്‍മ്മാതാവും സംവിധായകനുമാണ്. സിദ്ദിക്കിന്റെ പെരുമ ബോളിവുഡ് വരെ എത്തിനില്‍ക്കുന്നു.

ജനപ്രിയ നായകന്‍ ദിലീപിനെ പ്രധാന കഥാപാത്രമാകിയുള്ള ചിത്രമാണ് ഇരുവരും ഒന്നിച്ച് സംവിധാനം ചെയ്യാനൊരുങ്ങുന്നതെന്നാണ് വിവരം. ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളെയെല്ലാം അണിനിരത്താനും ടീം ശ്രമം തുടങ്ങിക്കഴിഞ്ഞു. പതിവ് സിദ്ദിഖ്‌ലാല്‍ സിനിമകള്‍ പോലെ തന്നെ ഹാസ്യത്തിലൂടെ കഥ പറയുന്നതാവും ചിത്രം. മലയാള സിനിമയിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടിന്റെ ചിത്രം അടുത്ത ഓണത്തിന് പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.

Scroll To Top