Wednesday December 07, 2016
Latest Updates

ശ്യാമ സയ്‌നിയ്ക്ക് ഇന്ന് സ്ലൈഗോ സമൂഹം യാത്രാമൊഴിയേകും:ഭൗതീകദേഹം 7 മണിക്ക് പൊതുദര്‍ശനത്തിന് വെയ്ക്കും 

ശ്യാമ സയ്‌നിയ്ക്ക് ഇന്ന് സ്ലൈഗോ സമൂഹം യാത്രാമൊഴിയേകും:ഭൗതീകദേഹം 7 മണിക്ക് പൊതുദര്‍ശനത്തിന് വെയ്ക്കും 

സ്ലൈഗോ :സ്ലൈഗോയില്‍ ചൊവാഴ്ച്ച(ഇന്ന്) രാവിലെ നിര്യാതയായ ശ്യാമ സയ്‌നി അബ്രാഹാമിന്റെ ഭൗതികദേഹം ഇന്ന് വൈകിട്ട് പൊതുദര്‍ശനത്തിന് വെയ്ക്കും.ഇന്ന് വൈകിട്ട് 7 മുതല്‍ 7.30 വരെ സുഹൃത്തുക്കള്‍ക്കും,തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.സ്ലൈഗോയിലെ നസ്രേത് ഹില്‍ ചാപ്പലിലാണ് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചാപ്ല്യന്‍ ഫാ.ജോണ്‍ കാരല്‍ ഇന്നത്തെ പ്രാര്‍ഥന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും

സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും,തൃപ്പൂണിത്തുറ സ്വദേശിനിയുമായ ശ്യാമ സയ്‌നി അബ്രാഹം(46) കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് നോര്‍ത്ത് വെസ്റ്റ് ഹോസ്‌പൈസില്‍ വെച്ച് ലോകത്തോട് വിട പറഞ്ഞത്.നിലമ്പൂര്‍ സ്വദേശിയും സ്ലൈഗോ സെന്ട്രയിലെ ജീവനക്കാരനുമായ സയ്‌നി അബ്രാഹാമിന്റെ ഭാര്യയാണ്.ഏക മകള്‍ വോള്‍ഗ ജൂണിയര്‍ സെര്‍റ്റ് വിദ്യാര്‍ഥിനിയാണ്.ശ്യാമയുടെ സഹോദരന്‍ മസ്‌ക്കറ്റില്‍ നിന്നും തിങ്കളാഴ്ച്ച വൈകിട്ട് സ്ലൈഗോയില്‍ എത്തിയിരുന്നു.

മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ നഴ്‌സിംഗ് മാനേജരായിരിക്കെ 2006ലാണ് ശ്യാമ അയര്‍ലണ്ടിലേയ്ക്ക് എത്തിയത്.തൃപ്പൂണിത്തുറ വടക്കേടത്ത് കുടുംബാംഗമാണ് ശ്യാമ .

മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ലൈഗോയില്‍ നിന്നും നാളെ ഡബ്ലിനില്‍ എത്തിയ്ക്കുന്ന മൃതദേഹം 31 നു രാവിലെ കേരളത്തിലേയ്ക്ക് കൊണ്ട് പോകും.ഭര്‍ത്താവ് സയ്‌നിയും മകള്‍ വോള്‍ഗയും സഹോദരന്‍ ഷാജിയും അതേ വിമാനത്തിലാണ് കേരളത്തിലേയ്ക്ക് പോകുന്നത്.

ജനുവരി ഒന്നിന് ശ്യാമയുടെ ഇടവക ദേവാലയമായ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍. 

സ്ലൈഗോ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ശ്യാമയുടെ നിര്യാണവാര്‍ത്തയറിഞ്ഞ് ഇന്ത്യന്‍ സമൂഹത്തിലെ നിരവധി പേര്‍ ഹോസ്‌പൈസില്‍ എത്തിയിട്ടുണ്ട്.ശ്യാമയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോ അഗാധമായ ദുഃഖം രേഖപ്പെടുത്തി.






Scroll To Top