Tuesday May 23, 2017
Latest Updates

ഉത്സവ സംഗീത ലഹരിയില്‍ ഇന്ന് ‘ശുഭ്‌ഹോ’:ഡബ്ലിന്‍ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാവും

ഉത്സവ സംഗീത ലഹരിയില്‍ ഇന്ന് ‘ശുഭ്‌ഹോ’:ഡബ്ലിന്‍ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാവും

 ഡബ്ലിന്‍: ഡബ്ലിനിലെ മലയാളി സമൂഹത്തിന്റെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആചാരങ്ങളും ആഘോഷങ്ങളും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ അയര്‍ലണ്ടിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒരുക്കുന്ന സംഗീതവിരുന്നായ ‘ശുഭ്‌ഹോ’ യോടെയാണ് അയര്‍ലണ്ടിലെ എക്യൂമിനിക്കല്‍ കൂട്ടായ്മ തുടക്കമിടുന്നത്.
ഇന്ന്, ഡിസംബര്‍ 5 ന് വൈകുന്നേരം 4.30 മുതല്‍ താലയിലെ കില്‍മന കമ്മ്യൂണിറ്റി സെന്ററിലാണ് ശുഭ്‌ഹോ അരങ്ങേറുക.

വിവിധ ക്രൈസതവ സഭകളുടെ കരോള്‍ ഗാനങ്ങളും സാന്റയും മിഴിവേകുന്ന ശുഭ്‌ഹോയില്‍ വിശിഷ്ട അതിഥിയായെത്തുന്നത് ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് ആണ്.ഫാ. ആന്റണി ചീരംവേലില്‍. റവ.ഫിലിപ്പ് വര്‍ഗീസ്, റവ. ഡോ.ജേക്കബ് തോമസ്, ഫാ. ടി. ജോര്‍ജ്ജ്, ഫാ.ജോസ് ഭരണികുളങ്ങര, ഫാ.ജോബിമോന്‍ സ്‌കറിയ, ഫാ.ബിജു പാറേക്കാട്ടില്‍, ഫാ.അബ്രഹാം പതാക്കല്‍, ഫാ. എല്‍ദോ വര്‍ഗ്ഗീസ്, ഫാ. അനീഷ് കെ.സാം, റവ.ജെയിംസണ്‍ കെ. തുടങ്ങിയ വൈദികര്‍ ശുഭ്‌ഹോയ്ക്ക് നേതൃത്വം നല്‍കും.ഡ്രോഗഡ,വാട്ടര്‍ഫോര്‍ഡ് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ നിന്നുള്ള കരോള്‍ സംഘങ്ങളും ശുഭ്‌ഹോയില്‍ പങ്കെടുക്കാനെത്തും.

രണ്ടാം തവണയാണ് അയര്‍ലണ്ടില്‍ എക്യൂമെനിക്കല്‍ കരോള്‍ ഗാനസന്ധ്യ നടക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കരോള്‍ സന്ധ്യയുടെ വിജയത്തെതുടര്‍ന്ന് കൂടുതല്‍ മികവോടെയും പങ്കാളിത്തത്തോടെയുമാണ് ‘ശുഭ്‌ഹോ 2015 ‘ അണിയറയില്‍ തയാറാകുന്നത്.

ഫാ.എല്‍ദോ വര്‍ഗീസ് പ്രസിഡന്റായും ജോജി അബ്രഹാം സെക്രട്ടറിയായും വിവിധ കമ്മിറ്റികള്‍ ശുഭ്‌ഹോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


Scroll To Top