Tuesday December 06, 2016
Latest Updates

ശുബഹോ ഡിസംബര്‍ 3 ന് ശനിയാഴ്ച്ച,അയര്‍ലണ്ടിലെ എക്യൂമിനിക്കല്‍ സംഗീത സായാഹ്നത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ശുബഹോ ഡിസംബര്‍ 3 ന് ശനിയാഴ്ച്ച,അയര്‍ലണ്ടിലെ എക്യൂമിനിക്കല്‍ സംഗീത സായാഹ്നത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് എക്യൂമിനിക്കല്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ശുബഹോ-ക്രിസ്മസ് കരോള്‍ -സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കൗണ്ടി മീത്തിലെ ഡണ്‍ബോയിന്‍ കമ്യൂണിറ്റി സെന്ററില്‍ ഡിസംബര്‍ 3 ന് ശനിയാഴ്ച ഉച്ചകഴിഞ് 3.30 മുതലാണ് എക്യൂമിനിക്കല്‍ കരോള്‍ സായാഹ്നം ഒരുക്കിയിരിക്കുന്നത്.

ആചാരങ്ങളും ആഘോഷങ്ങളും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ അയര്‍ലണ്ടിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒന്ന്‌ചേര്‍ന്ന് ഇത് മൂന്നാം തവണയാണ് ക്രിസ്മസ് സംഗീതമൊരുക്കുന്നത്.കഴിഞ്ഞവര്‍ഷങ്ങളിലെ കരോള്‍ സന്ധ്യയുടെ വിജയത്തെതുടര്‍ന്ന് കൂടുതല്‍ മികവോടെയും പങ്കാളിത്തത്തോടെയുമാണ് ‘ശുബഹോ 2016 ‘ അണിയറയില്‍ തയാറാകുന്നത്.

വിവിധ ക്രൈസതവ സഭകളുടെ കരോള്‍ ഗാനങ്ങളും സാന്റയും മിഴിവേകുന്ന ശുബഹോയില്‍ വിശിഷ്ട അതിഥിയായെത്തുന്നത് ഇന്ത്യന്‍ അംബാസിഡറുടെ താത്കാലിക ചുമതല വഹിക്കുന്ന ഫസ്റ്റ് കോണ്‍സുലാര്‍ ബെഞ്ചമിന്‍ ബെസ്രയാണ്.ആണ്.അയര്‍ലണ്ടിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളിലെയും വൈദീകരും,ഭാരവാഹികളും ശുബഹോയില്‍ പങ്കെടുക്കാനെത്തും. ഡ്രോഗഡ,വാട്ടര്‍ഫോര്‍ഡ് തുടങ്ങി അയര്‍ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കരോള്‍ സംഘങ്ങളും ശുബഹോയില്‍ പങ്കെടുക്കാനെത്തും.

ഡിസംബര്‍ 3 ന് ശനിയാഴ്ച നടക്കുന്ന കരോള്‍ സന്ധ്യയിലേയ്ക്ക് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top