Sunday July 23, 2017
Latest Updates

ബൂമോണ്ട് ആര്‍റ്റെയ്‌നില്‍ ഇന്ന് വൈകിട്ട് ‘ശുബ്‌ഹോ 2014’ 

ബൂമോണ്ട് ആര്‍റ്റെയ്‌നില്‍ ഇന്ന് വൈകിട്ട് ‘ശുബ്‌ഹോ 2014’ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി സമൂഹം ഇന്ന് വൈകിട്ട് സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഒത്തു ചേരും.ഇതാദ്യമായാണ് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്നത്.
അയര്‍ലണ്ടില്‍ ആരാധന നടത്തുന്ന എല്ലാ കേരളീയ സഭകളും ഒരുമിച്ചു ചേര്‍ന്ന് ഒരു എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷത്തിന് ‘ശുബ്‌ഹോ 2014’ എന്ന പേരാണ് നല്കിയിരിക്കുന്നത് .ഇന്ന് (ഡിസംബര്‍ 6 ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് ആര്‍റ്റെയ്ന്‍ ബ്യൂമോണ്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ വെച്ചാണ് പരിപാടികള്‍ .വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഗായക സംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കും. 

ഫെയര്‍ വ്യൂ പള്ളി വികാരി ഫാ ആന്റണി നല്ലകുന്നേല്‍ ക്രിസ്മസ് സന്ദേശം നല്കുന്നതാണ്. ക്രിസ്മസ് സന്ദേശം പകര്‍ന്ന് നല്കുന്ന ടാബ്ലോ ഈ ക്രിസ്മസ് സംഗമത്തിന് മാറ്റു കൂട്ടും. അയര്‍ലണ്ടിലെ വിവിധ സഭകളുടെ വൈദികര്‍ ഈ ക്രിസ്മസ് കാരോള്‍ സര്‍വീസിന് നേതൃത്വം നല്കും.

ജാതിമത ഭേദമന്യേ ഏവരെയും ‘ശുബ്‌ഹോ 2014’ ലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

Scroll To Top