Sunday December 04, 2016
Latest Updates

ശുബ് ഹോ…അയര്‍ലണ്ടിലെ മലയാളി ക്രൈസ്തവരുടെ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ശനിയാഴ്ച്ച 

ശുബ് ഹോ…അയര്‍ലണ്ടിലെ മലയാളി ക്രൈസ്തവരുടെ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ശനിയാഴ്ച്ച 

ഡബ്ലിന്‍: ലോകമെങ്ങും ക്രിസ്തുവിന്റെ തിരുപിറവിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ക്രിസ്മസ് ദിനങ്ങളോട് അനുബന്ധിച്ച് അയര്‍ലണ്ടിലെ  നസ്രാണികളുടെ സംഗമത്തിന് ഡബ്ലിനില്‍ വേദി ഒരുങ്ങുന്നു.

അയര്‍ലണ്ടില്‍ ആരാധന നടത്തുന്ന എല്ലാ കേരളീയ സഭകളും ഒരുമിച്ചു ചേര്‍ന്ന് ഒരു എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ‘ശുബ്‌ഹോ 2014’ ഡിസംബര്‍ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആര്‍റ്റെയ്ന്‍ ബ്യൂമോണ്‍ട്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ വച്ച് നടത്തുന്നു. വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഗായക സംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കും. 

ഫെയര്‍ വ്യൂ പള്ളി വികാരി ഫാ ആന്റണി നല്ലകുന്നേല്‍ ക്രിസ്മസ് സന്ദേശം നല്കുന്നതാണ്. കൂടാതെ ക്രിസ്മസ് സന്ദേശം പകര്‍ന്ന് നല്കുന്ന ടാബ്ലോ ഈ ക്രിസ്മസ് സംഗമത്തിന് മാറ്റു കൂട്ടും. അയര്‍ലണ്ടിലെ വിവിധ സഭകളുടെ ബഹുമാനപ്പെട്ട വൈദികര്‍ ഈ ക്രിസ്മസ് കാരോള്‍ സര്‍വീസിന് നേതൃത്വം നല്കും.

ജാതിമത ഭേദമന്യേ ഏവരെയും ‘ശുബ്‌ഹോ 2014’ ലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

Scroll To Top