Thursday December 08, 2016
Latest Updates

വാട്ടര്‍ ബില്‍ അടയ്ക്കണമെന്ന് ഫിയനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍!

വാട്ടര്‍ ബില്‍ അടയ്ക്കണമെന്ന് ഫിയനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍!

ഡബ്ലിന്‍: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാന്‍ പോകുകയാണെങ്കിലും, അതുവരെ വാട്ടര്‍ ബില്‍ അടയ്ക്കണമെന്ന് ഫിയനാഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍. ഇതുവരെ ബില്‍ അടയ്ക്കാത്തവരോട് പണമടയ്ക്കാനും നിയമത്തെ അനുസരിക്കാനും മാര്‍ട്ടിന്‍ അഭ്യര്‍ത്ഥിച്ചു.

ഫിനഗേലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച് ആറാഴ്ചയ്ക്കുള്ളില്‍ വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കും എന്നാണ് വാഗ്ദാനം. വാട്ടര്‍ ചാര്‍ജ്ജ് പുനഃപരിശോധിക്കാനായി ഒരു സ്വതന്ത്ര കമ്മറ്റിയെ നിയോഗിക്കുകയും ചെയ്യും.

സോഷ്യല്‍ ഹൗസിങ് ഉയര്‍ത്തുക, മോര്‍ട്ട്‌ഗേജ് പലിശനിരക്ക് കുറയ്ക്കുക, മെഡിക്കല്‍ കാര്‍ഡുകള്‍ ലഭ്യമാക്കുക, കുട്ടികള്‍ക്കുള്ള ചികിത്സാച്ചെലവ് കുറയ്ക്കുക എന്നിവയിലും ഫിനഗേലും ഫിയനാഫാളും ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നടക്കുന്ന വോട്ടെടുപ്പില്‍ നിന്നും ഫിയനാഫാള്‍ ടി.ഡിമാര്‍ വിട്ടു നില്‍ക്കും. മന്ത്രിമാരെ നിര്‍ദ്ദേശിക്കാനും ഫിയനാഫാള്‍ ഉണ്ടാകില്ല. കെന്നിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നതിനായി സ്വതന്ത്ര ടി.ഡിമാരുമായി ഫിനഗേല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Scroll To Top